Header Ads

  • Breaking News

    പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍,എച്ച്.എസ്.എസ് അധ്യാപകന്‍…; 65 കാറ്റഗറികളില്‍ പി.എസ്.സി വിജ്ഞാപനം

    പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍, കേരള ബാങ്കില്‍ അസിസ്റ്റന്റ് മാനേജര്‍ എന്നിവയുള്‍പ്പെടെ 65 കാറ്റഗറികളിലേക്ക് കേരള പി.എസ്.സി.വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഗസറ്റ് തീയതി: 30.10.2023, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 29.11.2023.

    തസ്തികകള്‍: മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ സീനിയര്‍ സയന്റിഫിക് അസിസ്റ്റന്റ് (ഫിസിയോളജി), ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ജൂനിയര്‍ അധ്യാപകന്‍ (കംപ്യൂട്ടര്‍ സയന്‍സ്), ജല അതോറിറിറ്റിയില്‍ മൈക്രോബയോളജിസ്റ്റ് (ബാക്ടീരിയോളജിസ്റ്റ്), കേരള പോലീസില്‍ പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍/ വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍, സ്‌റ്റേറ്റ് സെന്‍്ടല്‍ ലൈബ്രറിയില്‍ ലൈബ്രേറിയന്‍ ഗ്രേഡ്-IV, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ (ഫാര്‍മസി), ഇലക്ട്രീഷ്യന്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ട്രേഡ്‌സ്മാന്‍, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ അസിസ്റ്റന്റ് മാനേജര്‍ (200 ഒഴിവ്), പ്രയോരിറ്റി സെക്ടര്‍ ഓഫീസര്‍, കേരള സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡില്‍ അസിസ്റ്റന്റ് ഗ്രേഡ്-II, സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനില്‍ റെക്കോര്‍ഡിങ് അസിസ്റ്റന്റ്, കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സില്‍ ജൂനിയര്‍ മെയില്‍ നഴ്‌സ്, സ്റ്റീല്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിങ്‌സ് ലിമിറ്റഡില്‍ സ്‌റ്റെനോഗ്രാഫര്‍ ഗ്രേഡ്-IV, കേരള ജല അതോറിറ്റിയില്‍ ലാബ് അസിസ്റ്റന്റ് (21 ഒഴിവ്), കേരള സ്‌റ്റേറ്റ് റബ്ബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷനില്‍ ഫീല്‍ഡ് ഓഫീസര്‍ എന്നിവയാണ് സംസ്ഥാനതല ജനറല്‍ റിക്രൂട്ട്‌മെന്റിലെ തസ്തികകള്‍.

    ഇവ കൂടാതെ വിവിധ തസ്തികകളില്‍ ജില്ലാതല ജനറല്‍ റിക്രൂട്ട്‌മെന്റിനും സംസ്ഥാനതല/ ജില്ലാതല സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റിനും എന്‍.സി.എ. റിക്രൂട്ട്‌മെന്റിനും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അപേക്ഷ ഓണ്‍ലൈനായി നവംബര്‍ 29 വരെ സമര്‍പ്പിക്കാം.

    വിശദവിവരങ്ങള്‍ കേരള പി.എസ്.സി.യുടെ ഔദ്യോഗിക വൈബ്‌സൈറ്റായ www.keralapsc.gov.in-ല്‍ ലഭിക്കും. 

    No comments

    Post Top Ad

    Post Bottom Ad