നവംബര്‍ 19ന് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയില്ല, പ്രവര്‍ത്തി ദിനം: വിശദാംശങ്ങള്‍ പുറത്തുവിട്ട് ബന്ധപ്പെട്ട അധികൃതര്‍

നവംബര്‍ 19ന് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയില്ല, പ്രവര്‍ത്തി ദിനം. കാസര്‍കോട് ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കാണ് അന്നേ ദിവസം പ്രവര്‍ത്തി ദിവസമാണെന്ന് അറിയിപ്പ് ലഭിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന നവകേരള സദസ്സ് കാസര്‍കോട് ജില്ലയില്‍ നവംബര്‍ 18,19 തിയതികളിലാണ് നടക്കുന്നത്.
ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ജീവനക്കാരും അതാത് നിയോജക മണ്ഡലങ്ങളിലെ നവ കേരള സദസ്സില്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ അറിയിച്ചു. അതിനാല്‍ നവംബര്‍ 19 (ഞായറാഴ്ച്ച ) ജില്ലയിലെ എല്ലാ സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രവര്‍ത്തി ദിവസമായിരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.
No comments
Post a Comment