Header Ads

  • Breaking News

    ജെ എന്‍ 1 അപകടകാരി! കൊറോണയുടെ പുതിയ വകഭേദത്തിന്‍റെ വിശദാംശങ്ങള്‍ പുറത്ത്.



    ന്യൂഡല്‍ഹി: വൈദ്യശാസ്ത്ര മേഖലയെ വീണ്ടും ആശങ്കയിലാക്കി കൊറോണ വൈറസിന്‍റെ പുതിയ വകഭേദം വിവിധ രാജ്യങ്ങളില്‍ സ്ഥിരീകരിക്കുന്നതായി റിപ്പോര്‍ട്ട്.
    യുഎസ് സെൻ്റർ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജെഎന്‍ 1 എന്നാണ് പുതിയ വകഭേദത്തിന്‍റെ പേര്. സെപ്റ്റംബറിലാണ് ഇത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ജെഎന്‍ 1 വകഭേദം അമേരിക്കയുള്‍പ്പടെ പന്ത്രണ്ട് രാജ്യങ്ങളില്‍ ഇതിനോടകം കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. വാക്‌സിന്‍ പ്രതിരോധത്തെ മറികടക്കാനുള്ള ശേഷിയും പുതിയ വകഭേദത്തിനുണ്ടെന്നാണ് സൂചന.
    ബിഎ 2.86 എന്ന വകഭേദത്തില്‍ നിന്നുമാണ് ജെ എന്‍ 1 എന്ന വകഭേദം ഉണ്ടാകുന്നത്. യൂറോപ്പും അമേരിക്കയുമടക്കമുള്ള സ്ഥലങ്ങളില്‍ ഒട്ടേറെ പേരുടെ മരണത്തിന് ഇടയാക്കിയ ഒമിക്രോണ്‍ വകഭേദത്തില്‍ നിന്നാണ് ബിഎ 2.86 എന്ന വകഭേദമുണ്ടായത്

    ഇതും ജെഎന്‍ 1 ഉം തമ്മില്‍ വെറും ഒരു പ്രോട്ടീനിന്‍റെ വ്യത്യാസം മാത്രമേയുള്ളൂവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ജെഎന്‍ 1ന് വ്യാപന ശേഷി കൂടുതലാണെന്നും വിദഗ്ധര്‍ പറയുന്നു. ഇതിലുള്ള സ്‌പൈക്ക് പ്രോട്ടീനിന് ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷി അതിവേഗം കുറയ്ക്കാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

    No comments

    Post Top Ad

    Post Bottom Ad