കളിച്ചു കൊണ്ടിരുന്ന കുട്ടികളെ കബളിപ്പിച്ച് സൈക്കിള്‍ മോഷ്ടിച്ചു: കണ്ടെത്തി പൊലീസ്, പ്രതിക്കായി തെരച്ചിൽ
കണ്ണൂർ: കണ്ണൂരിൽ കുട്ടികളെ കബളിപ്പിച്ച് യുവാവ് മോഷ്ടിച്ച സൈക്കിള്‍ ഒടുവിൽ പൊലീസ് കണ്ടെത്തി. കണ്ണൂര്‍ ജില്ലയിലെ പുന്നാടാണ് സംഭവം. ഒക്ടോബര്‍ 21നാണ് കളിച്ചു കൊണ്ടിരുന്ന കുട്ടികളിൽ നിന്ന് ഓടിക്കുവാൻ എന്ന വ്യാജേന യുവാവ് വാങ്ങി കടന്ന്കളഞ്ഞത്.
എന്നാല്‍, ഉദ്ദേശിച്ച വില ലഭിക്കാതെ വന്നതോടെ മട്ടന്നൂരില്‍ വച്ച് സൈക്കിള്‍ വില്‍ക്കാനുള്ള ശ്രമം പാളുകയായിരുന്നു. മറ്റ് വഴിയില്ലാതെ വന്നതോടെ സൈക്കിള്‍ കടക്കാരനെ ഏല്‍പ്പിച്ച് യുവാവ് കടന്നുകളഞ്ഞു. ഇതിനിടെ സൈക്കിള്‍ മോഷണം പോയെന്ന പരാതിയുമായി സൈക്കിള്‍ ഉടമയായ കുട്ടിയുടെ അമ്മ പൊലീസില്‍ നൽകി.
ഈ പരാതിയില്‍ നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് പൊലീസ് പാലോട്ടുപള്ളിയിലെ സൈക്കിൾ ഷോപ്പിൽ എത്തിയത്. കടയിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതിയെ കുറിച്ചുള്ള സൂചന ലഭിച്ചതായാണ് പൊലീസ് വിശദമാക്കുന്നത്.
No comments
Post a Comment