Header Ads

  • Breaking News

    ആനക്കൊമ്പ് കേസ്; മോഹൻലാൽ നേരിട്ട് ഹാജരാകണം



    കൊച്ചി: ആനക്കൊമ്പ് കേസിൽ മോഹൻലാൽ നേരിട്ട് കോടതിയിൽ ഹാജരാകണം. നവംബർ മൂന്നിനു മോഹൻലാൽ അടക്കമുള്ള പ്രതികൾ ഹാജരാകണമെന്ന് പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി അറിയിച്ചു. കേസ് പിൻവലിക്കാനുള്ള സർക്കാരിന്റെ അപേക്ഷ കോടതി തള്ളി. ഇത് രണ്ടാം തവണയാണ് സർക്കാർ നൽകിയ ​​അപേക്ഷ കോടതി തളളുന്നത്. സംസ്ഥാന സർക്കാരിന്റെ ആവശ്യം പൊതുതാൽപര്യത്തിന് വിരുദ്ധം എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്.

    2012 ജൂണിൽ ആദായനികുതി വിഭാഗം മോഹൻലാലിന്‍റെ തേവരയിലുള്ള വീട്ടിൽ നടത്തിയ റെയ്ഡിലായിരുന്നു ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. നാല് ആനക്കൊമ്പുകളായിരുന്നു ആദായ നികുതി വകുപ്പ് കണ്ടെത്തിയത്. ആനക്കൊമ്പ് കൈവശം വെച്ച പ്രവൃത്തി കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്ന് വനംവകുപ്പ് സമര്‍പ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് ഏഴ് വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലിനെ പ്രതി ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചത്


    No comments

    Post Top Ad

    Post Bottom Ad