Header Ads

  • Breaking News

    സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി, ചാര്‍ജ് വര്‍ധന ഉണ്ടാകുമെന്ന സൂചന നല്‍കി മന്ത്രി കെ.കൃഷ്ണന്‍കുട്ടി




    തിരുവനന്തപുരം: കേരളത്തില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ‘ഡാമുകളില്‍ 30 ശതമാനം പോലും വെള്ളമില്ല. മഴ പെയ്തില്ലെങ്കില്‍ പ്രതിസന്ധി കൂടാനാണ് സാധ്യത. നാളത്തെ വൈദ്യുതി ബോര്‍ഡ് യോഗം സ്ഥിതി വിലയിരുത്തും. നിലവിലെ പ്രതികൂല സാഹചര്യങ്ങള്‍ റെഗുലേറ്ററി കമ്മീഷനെ അറിയിച്ചിട്ടുണ്ട്. ഡാമുകളില്‍ വെള്ളമില്ലാത്തതിനാല്‍ വൈദ്യുതി പുറത്തു നിന്നും പണം കൊടുത്ത് വാങ്ങേണ്ടി വരുന്ന അവസ്ഥയാണ്’, വൈദ്യുതി മന്ത്രി കൃഷ്ണന്‍കുട്ടി പറഞ്ഞു.

    ‘ഇലക്ട്രിസിറ്റി ബോര്‍ഡോ സര്‍ക്കാരോ അല്ല ചാര്‍ജ് വര്‍ധിപ്പിക്കുന്നത്. അത് റെഗുലേറ്ററി കമ്മീഷനാണ്. പര്‍ച്ചേസ് കൂടി നോക്കി, അതിന് എത്ര റേറ്റ് വരുന്നു എന്ന്
    വിലയിരുത്തിയ ശേഷം മാത്രമേ, ചാര്‍ജ് വര്‍ധനയില്‍ തീരുമാനമെടുക്കൂ. ദിവസം 10 കോടി രൂപയുടെ വൈദ്യുതി അധികം വാങ്ങേണ്ട സ്ഥിതിയാണ്. കഴിഞ്ഞ തവണ അധികം വെള്ളമുണ്ടായിരുന്നതുകൊണ്ട് ആയിരം കോടി രൂപയ്ക്ക് വിറ്റു. അതാണ് ലാഭത്തില്‍ പോയത്. എന്നാല്‍ ഇത്തവണ അതുണ്ടാകില്ല. 400 മെഗാവാട്ടിന്റെ കുറവാണുള്ളത്. അതിനായി ടെണ്ടര്‍ വിളിച്ചിട്ടുണ്ട്’. മന്ത്രി പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad