എല്‍ ബി എസ് സെന്റര്‍ ഫ്രാഞ്ചൈസികള്‍ക്ക് അപേക്ഷ ക്ഷണിച്ചു
എല്‍ ബി എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജി ഫ്രാഞ്ചൈസികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. സാങ്കേതിക മേഖലയിലെ നൂതന കോഴ്സുകള്‍ വ്യാപിപ്പിക്കാനാണ് ഫ്രാഞ്ചൈസികള്‍ തുടങ്ങുന്നത്. തൊഴില്‍ നൈപുണ്യം വളര്‍ത്തിയെടുക്കുന്നതിന് പ്രാപ്തമായ, നൂതന സാങ്കേതികവിദ്യയായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റ അനലിറ്റിക്സ്, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിലെ കോഴ്സുകള്‍ക്കാണ് പ്രാമുഖ്യം. ഐ ടികോഴ്‌സുകൾക്ക് പുറമെ ടൂറിസം, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, ലോജിസ്റ്റിക്സ്, ഏവിയേഷന്‍,
ഹെല്‍ത്ത് കെയര്‍ എന്നീ മേഖലകളിലെ കോഴ്സുകളുടെ നടത്തിപ്പിനുമായാണ് അപേക്ഷ ക്ഷണിച്ചത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.lbscentre.kerala.gov.in സന്ദര്‍ശിക്കുക. നിര്‍ദ്ദിഷ്ട മാതൃകയില്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ അഞ്ച്. ഫോണ്‍: 0471 2560333, 6238553571. ഇ മെയില്‍: lbsskillcentre@gmail.com.

No comments
Post a Comment