ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

കണ്ണൂർ: ഇരിട്ടി വള്ളിത്തോട് പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ആറളം ഫാമിലെ താമസക്കാരനായ അജിത്തിനെയാണ് വള്ളിത്തോട് പുഴയിൽ കാണാതായത്.
ഞായറാഴ്ച വൈകിട്ടാണ് യുവാവിനെ കാണാതായത്. അഗ്നിശമനസേന, സിവിൽ ഡിഫൻസ്, ഒരുമ റസ്ക്യൂ ടീം എന്നിവർ സംയുക്തമായി നടത്തിയ തിരച്ചിലിലാണ് കുന്നോത്ത് മരംവീണകണ്ടിയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.
No comments
Post a Comment