Header Ads

  • Breaking News

    ഒരുമിച്ചുള്ള ജീവിതത്തിന് തടസം; കാമുകന്റെ മകനെ കഴുത്ത് ഞെരിച്ച് കൊന്ന് യുവതി; അറസ്റ്റ്





     കാമുകന്‍ ഉപേക്ഷിച്ചുപോയതിന്റെ ദേഷ്യത്തില്‍ യുവതിയുടെ കൊടുംക്രൂരത. കാമുകന്റെ പതിനൊന്നുവയസുള്ള മകനെ യുവതി കൊലപ്പെടുത്തി. പടിഞ്ഞാറന്‍ ദില്ലിയിലാണ് സംഭവം നടന്നത്. ദിവ്യാന്‍ഷ് എന്ന കുട്ടിയാണ് മരിച്ചത്. ദിവ്യാന്‍ഷിന്റെ പിതാവുമായുള്ള വിവാഹത്തിന് തടസമായെന്നാരോപിച്ചാണ് 24കാരിയായ പൂജ കുമാരി കുട്ടിയെ കൊലപ്പെടുത്തിത്. യുവതി കുറ്റംസമ്മതിച്ചതായി പൊലീസ് പറഞ്ഞു.കുട്ടിയുടെ പിതാവ് ജിതേന്ദ്രയുമായി പൂജ കുമാരിക്ക് ബന്ധമുണ്ടായിരുന്നു. ഇരുവരും 2019 ലാണ് ഒരുമിച്ച് താമസം തുടങ്ങിയത്. എന്നാല്‍ മൂന്നു വര്‍ഷത്തിനു ശേഷം ഇയാള്‍ ഭാര്യയുടെയും മകന്റെയും അടുത്തേക്ക് മടങ്ങിപ്പോയി. ഇതോടെ പൂജക്ക് വൈരാഗ്യമായി.ഓഗസ്റ്റ് 10ന് ജിതേന്ദ്രയുടെ വീട്ടിലെത്തിയപ്പോള്‍ വാതില്‍ തുറന്നുകിടക്കുന്നതും കുട്ടി ഉറങ്ങുന്നതുമാണ് കണ്ടത്. ഈ സമയത്ത് വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. തുടര്‍ന്ന് യുവതി കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം തുണിയില്‍ പൊതിഞ്ഞ് ബോക്‌സ് കട്ടിലിനടിയില്‍ ഒളിപ്പിക്കുകയും ചെയ്തു. സിസിടിവി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസിന് യുവതിയെ തിരിച്ചറിയാന്‍ കഴിഞ്ഞത്. മൂന്ന് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് യുവതിയെ പിടികൂടിയത്.

    No comments

    Post Top Ad

    Post Bottom Ad