Header Ads

  • Breaking News

    സംസ്ഥാന സർക്കാരിന്റെ നാഷണല്‍ സര്‍വ്വീസ് സ്കീം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു



    തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നാഷണൽ സർവ്വീസ് സ്‌കീം അവാർഡുകൾ (2021-22) പ്രഖ്യാപിച്ചു. മികച്ച ഡയറക്ടറേറ്റായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡവലപ്‌മെന്റിനെയും (IHRD), മികച്ച സർവ്വകലാശാലയായി കേരള സർവ്വകലാശാലയേയും തിരഞ്ഞെടുത്തു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവാണ് ഇക്കാര്യം അറിയിച്ചത്.

    മികച്ച എൻഎസ്എസ്. യൂണിറ്റുകൾക്കുള്ള പുരസ്‌ക്കാരം 10 യൂണിറ്റുകളും മികച്ച എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാർക്കുള്ള പുരസ്‌ക്കാരം 10 പേരും പങ്കിട്ടു. അവാർഡുകൾ സെപ്തംബർ അവസാനം തൃശ്ശൂരിൽ വച്ച് സമ്മാനിക്കും.

    No comments

    Post Top Ad

    Post Bottom Ad