പട്ടുവം നെല്ലിയോട്ട് കാലിപ്പറമ്പ് തായ്പരദേവത ക്ഷേത്രത്തിൽ കവർച്ച
ഇന്നലെ രാവിലെ സംക്രമ പൂജക്ക് നട തുറന്നപ്പോഴാണ് മോഷണം നടന്നത് മനസിലായത്.ദിവസവും വിളക്ക് തെളിയിക്കാറുള്ള ക്ഷേത്രം സംക്രമപൂജക്ക് മാത്രമേ തുറക്കാറുള്ളൂ എന്നതിനാല്‍ മോഷണം എപ്പോഴാണ് നടന്നതെന്ന് വ്യക്തമല്ല. ശ്രീകോവിലിന്റെ പൂട്ട് തകര്‍ക്കപ്പെട്ടതായി കാണുന്നില്ല.പോലീസില്‍ പരാതി ലഭിച്ചത് പ്രകാരം എസ്.ഐ രമേശന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
No comments
Post a Comment