Header Ads

  • Breaking News

    കണ്ണൂരിലെ ജ്വല്ലറിയിൽ വൻ കവർച്ച; മൂന്ന് കിലോ വെള്ളിയാഭരണങ്ങൾ മോഷ്ടിച്ചു




    കണ്ണൂർ പയ്യാവൂരിൽ ജ്വല്ലറിയിൽ നിന്ന് മൂന്ന് കിലോ വെള്ളിയാഭരണങ്ങൾ മോഷണം പോയി. ജ്വല്ലറിയുടെ പഴയ ആഭരണങ്ങൾ ഉരുക്കുന്ന മുറിയുടെ പൂട്ട് തകർത്തായിരുന്നു മോഷണം. മോഷ്ടാവിന്‍റെ ദൃശ്യങ്ങൾ സി സി ടി വിയിൽ പതിഞ്ഞെങ്കിലും മുഖം വ്യക്തമല്ല. പയ്യാവൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പയ്യാവൂർ ടൗണിൽ പ്രവർത്തിക്കുന്ന ചേന്നാട്ട് ജ്വല്ലറിയുടെ മുകളിൽ പ്രവർത്തിക്കുന്ന ആഭരണ നിർമ്മണ സ്ഥലത്താണ് കവർച്ച നടന്നത്. ഞായറാഴ്ച രാത്രിയാണ് മോഷ്ടാവ് പൂട്ട് തകർത്ത് അകത്ത് കയറി വെള്ളിയാഭരണങ്ങളുമായി കടന്നത്.

    അതേസമയം കണ്ണൂരിൽ തന്നെ മറ്റൊരു തട്ടിപ്പിന്‍റെ വാർത്തയും പുറത്തുവന്നു. വയോധികന്റെ‍റെ പേഴ്സ് തട്ടിയെടുത്തു പണം കവർന്ന മുൻ സി ആർ പി എഫ് ഉദ്യോഗസ്ഥൻ പിടിലായി. മയ്യിൽ വേളം സ്വദേശി കൃഷ്ണനാണ് അറസ്റ്റിലായത്. ഇയാൾ വയോധികൻറെ എടിഎം കാർഡ് ഉപയോഗിച്ച് 45000 രൂപ പിൻവലിക്കുകയും ചെയ്യതിരുന്നു. കണ്ണൂർ ടൗൺ സിഐയും സംഘവുമാണ് പ്രതിയെ പിടികൂടിയത്. ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. ബാങ്കിൽ വന്ന വയോധികന്റെ എടിഎം കാർഡാണ് മുൻ സിആർപിഎഫ് ഉദ്യോ​ഗസ്ഥൻ കൂടിയായ പ്രതി കൈക്കലാക്കിയത്. പീന്നിട് പിൻ നമ്പർ മനസ്സിലാക്കിയ പ്രതി കണ്ണൂരിലെ വിവിധ എടിഎമ്മുകളിൽ നിന്നായി 45000 രൂപ തട്ടിയെടുക്കുകയായിരുന്നു. ഇയാൾ പോക്സോ കേസിൽ അടക്കം പ്രതിയാണെന്ന വിവരവും ലഭിച്ചിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad