Header Ads

  • Breaking News

    തളിപ്പറമ്പിൽ കഞ്ചാവും മാരക ലഹരിമരുന്നുമായി യുവതി അടക്കം രണ്ട് പേർ എക്‌സൈസ് പിടിയില്‍





    കണ്ണൂര്‍:(www.payangadilive.in) 
    ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് എക്സൈസ് റേഞ്ച്
    ഇന്‍സ്പെക്ടര്‍ വി. വിപിന്‍ കുമാറും പാര്‍ട്ടിയും ചേര്‍ന്ന് നടത്തിയ റെയ്ഡില്‍ ലഹരിയുമായി യുവതിയും യുവാവും പിടിയിലായി. തളിപറമ്പ് എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിക്കിടയിലാണ് അഴിക്കോട് സ്വദേശിനി സ്‌നേഹ(26), തളിപ്പറമ്പ് പൂവ്വം സ്വദേശി പി മുഹമ്മദ് മഷ്ഹൂദ്(26) എന്നിവര്‍ പിടിയിലായത്.

    കോമ്പിങ് ഓപ്പറേഷന്റെ ഭാഗമായി തളിപ്പറമ്പ് മുയ്യംറോഡിലെ പാലകുളങ്ങരയില്‍ നടത്തിയ വാഹന പരിശോധനയിക്കിടെ തളിപ്പറമ്പ് റേഞ്ച് എക്സൈസ് സംഘത്തെ കണ്ട് പതറി വണ്ടി നിര്‍ത്തി കടന്നു കളയാന്‍ ശ്രമിച്ച മഷ്ഹൂദിനെ അതി സാഹസികമയാണ് എക്സൈസ് സംഘം പിന്തുടര്‍ന്ന് പിടികൂടിയത്.


    ഇയാളില്‍ നിന്ന് 493 മില്ലിഗ്രാം മെത്താംഫിറ്റാമിനും ഇരുവരും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ നിന്ന് 10 ഗ്രാം കഞ്ചാവും കണ്ടെടുത്തു. യുവതിയുടെ പേരിലുള്ള സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. തളിപ്പറമ്പ് ഭാഗങ്ങളില്‍ മയക്കുമരുന്ന് വില്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയായ മഷ്ഹൂദ് പലപ്പോഴായി ഇടനിലക്കാരെ ഉപയോഗിച്ച് മയക്കുമരുന്ന് വില്പന നടത്തിയിട്ടുണ്ട്. മുഖ്യമായും സ്ത്രീകളെ ഉപയോഗിച്ച് വില്പന നടത്തുന്ന പ്രതി ഏറെ നാളായി എക്സൈസ് നിരീക്ഷണത്തിലായിരുന്നു.

    പ്രതിയെ പിടികൂടി ചോദ്യം ചെയ്തതില്‍ നിന്നും ഇയാള്‍ക്ക് ലഹരി വില്പനയ്ക്കായി കൈമാറ്റം ചെയ്ത ആളുകളുടെയും,മഷ്ഹൂദിന്റെ കയ്യില്‍ നിന്നും സ്ഥിരമായി മയക്കുമരുന്ന് വാങ്ങുന്നവരുടെയും വിവരങ്ങള്‍ എക്സൈസിന് ലഭിച്ചിട്ടുണ്ട്. പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍ രാജേന്ദ്രന്‍.കെ.കെ, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് അബ്ദുള്‍ ലത്തീഫ് വി , സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഉല്ലാസ് ജോസ്, ധനേഷ്.വി, റെനില്‍ കൃഷ്ണന്‍.പി.പി, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ അനു.എം.പി, എക്‌സൈസ് ഡ്രൈവര്‍ അനില്‍ കുമാര്‍.സി.വി എന്നിവരും ഉണ്ടായിരുന്നു.

    No comments

    Post Top Ad

    Post Bottom Ad