Header Ads

  • Breaking News

    കണ്ണൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു: പന്നികളെ കൊന്നൊടുക്കാൻ നിർദ്ദേശം




    കണ്ണൂർ: ജില്ലയിലെ കണിച്ചാർ പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. രണ്ട് പന്നിഫാമുകളിലെ മുഴുവൻ പന്നികളേയും കൊന്നൊടുക്കാൻ ജില്ലാ കലക്ടർ ഉത്തരവിറക്കി.

    പി സി ജിൻസിന്റെ പന്നിഫാമിലും ജയിംസ് ആലക്കാത്തടത്തിന്റെ ഫാമിലും ആണ പന്നിപ്പനി സ്ഥിരീകരിച്ചത്. രണ്ടു ഫാമുകളിലെയും മുഴുവൻ പന്നികളെയും കൊന്നൊടുക്കാൻ കളക്ടർ നിർദ്ദേശം നൽകി.

    അതേസമയം, ഈ മാസം ആദ്യം തൃശൂരിൽ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച പന്നിഫാമിലെ പന്നികളെ ശാസ്ത്രീയമായി കൊന്നൊടുക്കി സംസ്‌കരിച്ചു. ചാലക്കുടി പരിയാരം പഞ്ചായത്തിലെ തൂമ്പാക്കോടുള്ള പനി സ്ഥിരീകരിച്ച പന്നി ഫാമിലെ 150 പന്നികളെയാണ് കൊന്നൊടുക്കിയത്.

    ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം ആരോഗ്യ പ്രോട്ടോകോള്‍ പാലിച്ച് 30 അംഗ സംഘമാണ് പന്നികളെ കൊന്ന് സംസ്‌കരിച്ചത്. പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ എം.എന്‍ ജോസിന്റെ ഉടമസ്ഥയിലുള്ളതാണ് തുമ്പാക്കോടുള്ള പന്നിഫാം.

    No comments

    Post Top Ad

    Post Bottom Ad