Header Ads

  • Breaking News

    ബൈക്ക് അപകടം ; രണ്ട് പേർക്ക് പരിക്ക്






    പെരിങ്ങോം:
    നിയന്ത്രണംവിട്ട ബൈക്ക് റോഡരികിലെ മൺകൂനയിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. ചീമേനി കരക്കാട് റോഡിൽ വേട്ടക്കുന്ന് സ്വദേശികളായ അനൂപ് ചന്ദ്രൻ (25), ഷിബിൻ (19) എന്നിവർക്കാണ് സാരമായി പരിക്കേറ്റ ത്. ഇന്നലെ രാത്രി 7.30 മണിയോടെ പെരിങ്ങോം ഫയർ സ്റ്റേഷന് സമീപത്തായിരുന്നു അപകടം. പരിക്കേറ്റവരെ പെരിങ്ങോം ഫയർ സ്റ്റേഷനിലെ സേനാംഗങ്ങളാണ് പയ്യന്നൂരിലെ ആശുപത്രിയിലെത്തിച്ചത്. സാരമായി പരിക്കേറ്റ അനൂപ് ചന്ദ്രനെ കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.

    No comments

    Post Top Ad

    Post Bottom Ad