Header Ads

  • Breaking News

    നേഴ്‌സുമാർ, കർഷകർ ഉൾപ്പെടെ 1,800 പ്രത്യേക അതിഥികൾ’, സെൽഫി പോയിന്റുകൾ: സ്വാതന്ത്ര്യ ദിനത്തിനായുള്ള കേന്ദ്രത്തിന്റെ ബിഗ് പ്ലാൻ



     



    പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന 77-ാമത് സ്വാതന്ത്ര്യദിനത്തിന് വേദിയൊരുങ്ങി ഡൽഹി ചെങ്കോട്ട. നേഴ്‌സുമാരും കർഷകരും ഉൾപ്പെടെ 1800 വിശിഷ്ടാതിഥികളാണ് ഇത്തവണയുണ്ടാകുക. ക്ഷണിക്കപ്പെട്ടവർക്കായി ഇതുവരെ 17,000 ഇ-ക്ഷണ കാർഡുകൾ വിതരണം ചെയ്തു. അൻപത് നേഴ്‌സുമാരും അവരുടെ കുടുംബങ്ങളും പ്രത്യേക ക്ഷണപ്രകാരം ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം.കൂടാതെ, 50 ഖാദി തൊഴിലാളികൾ, അതിർത്തി റോഡുകളുടെ നിർമ്മാണം, അമൃത് സരോവർ, ഹർഘർ ജൽ യോജന എന്നിവയുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നവർ, കൂടാതെ 50 വീതം പ്രൈമറി സ്കൂൾ അധ്യാപകർ, നഴ്സുമാർ, മത്സ്യത്തൊഴിലാളികൾ എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്. ഓരോ സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശത്തുനിന്നും എഴുപത്തിയഞ്ച് (75) ദമ്പതിമാരെയും ക്ഷണിച്ചിട്ടുണ്ട്.


    No comments

    Post Top Ad

    Post Bottom Ad