Header Ads

  • Breaking News

    ഗാർഹീക പീഡനം ; പഴയങ്ങാടിയിൽ ഭർതൃമാതാവിനെതിരെ കേസെടുത്തു.


     




    പഴയങ്ങാടി : വിവാഹ ശേഷം കൂടുതൽ പണവും സ്വർണ്ണവും ആവശ്യപ്പെട്ട് യുവതിയെ മാനസികവും ശാരീരികവുമായി പീഡിപ്പിക്കുകയും വീടിന്റെ ടെറസിൽ നിന്ന് തള്ളിയിട്ട് കൊല്ലാൻ ശ്രമിക്കുകയും ചെയ്തുവെന്ന പരാതിയിൽ കോടതി നിർദേശപ്രകാരം ഗാർഹീക പീഡന നിരോധന നിയമപ്രകാരം ഭർതൃമാതാവിനെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തു. പഴയങ്ങാടി വാടിക്കൽ സ്വദേശിനിയായ 21 കാരിയുടെ പരാതിയിലാണ് ഭർതൃമാതാവ് ഇസബെല്ല അലക്സിനെതിരെ കേസെടുത്തത്. 2022 ജനുവരി ഒന്നിനായിരുന്നു യുവതിയുടെ വിവാഹം. ഇക്കഴിഞ്ഞ മെയ് പതിനെട്ട് വരെയുള്ള കാലയളവിനിടെ ഭർതൃമാതാവ് നിരന്തരം പീഡിപ്പിക്കുകയും മറ്റൊരു സഭയിലേക്ക് ചേരാൻ നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ഇതിനിടെ വീടിന്റെ ടെറസിന് മുകളിൽ നിന്ന് തള്ളി താഴേയിട്ട് അപായപ്പെടുത്താൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു. കേസെടുത്ത പോലീസ് പഴയങ്ങാടി എസ്.ഐ. രൂപാ മധുസൂദനന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.

    No comments

    Post Top Ad

    Post Bottom Ad