Header Ads

  • Breaking News

    വനിതകളുടെ കലാ സാഹിത്യ കളരിയുമായി ജില്ലാ പഞ്ചായത്ത്



    കണ്ണൂർ :ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിതകളുടെ കലാ സാഹിത്യ കളരി സംഘടിപ്പിക്കുന്നു. സർഗാത്മക രചനകളിൽ (കഥ, കവിത, നാടകം തുടങ്ങിയവ) താൽപര്യമുള്ള 25നും 55നും ഇടയിൽ പ്രായമുള്ള ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരായ വനിതകൾക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറം ഗ്രാമപഞ്ചായത്ത് ഓഫീസുകളിലും കുടുംബശ്രീ സി ഡി എസ് ഓഫീസുകളിലും ലഭിക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ആഗസ്റ്റ് 10നകം ജില്ലാ പഞ്ചായത്ത് ഓഫീസിലോ കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിലോ ലഭിക്കണം. ഫോൺ: 0497 2702080.

    No comments

    Post Top Ad

    Post Bottom Ad