Header Ads

  • Breaking News

    പയ്യന്നൂരിൽ കള്ളന്മാരെന്ന് സോഷ്യൽ മീഡിയയിലൂടെ പ്രചരണം പോലീസിൽപരാതി നൽകി





    പയ്യന്നൂര്‍:സോഷ്യല്‍ മീഡിയയിലൂടെ യുവാക്കളുടെ ഫോട്ടോയുള്‍പ്പെടെ ചിത്രീകരിച്ച് കള്ളന്മാരെന്ന് പ്രചരണം നടത്തിയവര്‍ക്കെതിരെ പയ്യന്നൂർ പോലീസിൽപരാതി. അടിസ്ഥാന രഹിതമായ ഇത്തരം പ്രചരണങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് പയ്യന്നൂര്‍ പോലീസ്.
    മൂന്ന് ദിവസം മുമ്പാണ് പരാതിക്കാസ്പദമായ സംഭവം. കൊറ്റിയിലും മാവിച്ചേരിയിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പൂട്ടിക്കിടന്ന വീടുകൾ കുത്തിതുറന്ന് മോഷണ ശ്രമങ്ങളുണ്ടായിരുന്നു. അതിനിടെയാണ് രണ്ടുപേരുടെ ഫോട്ടോ വെച്ച് മോഷ്ടാക്കളെന്ന അടിക്കുറിപ്പോടെ സോഷ്യല്‍ മീഡിയകളില്‍ പ്രചരണം നടന്നത്. ഫോട്ടോയിലുള്ള താടിയുള്ളയാള്‍ കഴിഞ്ഞ ദിവസം മാവിച്ചേരിയില്‍ പുല്‍തൈലം വില്‍ക്കാനായി വന്നിരുന്നുവെന്ന് അടിക്കുറിപ്പിലുണ്ടായിരുന്നു. ഈ ചിത്രത്തിലുണ്ടായിരുന്ന കാലിക്കടവ് സ്വദേശി ഉൾപ്പെടെയാണ് ഇന്ന്
    പരാതികളുമായി പയ്യന്നൂർപോലീസിനെ സമീപിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചരണം മാനഹാനിയുണ്ടാക്കിയെന്നും നടപടി വേണമെന്നുമാവശ്യപ്പെട്ട് ഇവർ പയ്യന്നൂർ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ മെൽബിൻ ജോസിന് പരാതി നൽകുകയായിരുന്നു.
    സംഭവത്തെപ്പറ്റി പോലീസ് പറയുന്നത് നാ
    ട്ടുകാരാണ് സംശയം തോന്നി പോലീസിനോട് ഇവരെപ്പറ്റി പറഞ്ഞത്. പോലീസിന്റെ ചോദ്യം ചെയ്യലില്‍ നിരപരാധികളാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് പിന്നീട് വിട്ടയച്ചു.
    പിന്നാലെയാണ് ഇവരുടെ ഫോട്ടോകള്‍ ചേര്‍ത്ത് സമൂഹമാധ്യമങ്ങളിലൂടെയുടെ പ്രചരണം.നടന്നത്. നിജസ്ഥിതികളും വസ്തുതകളും മനസിലാക്കാതെയുള്ള ഇത്തരം പ്രചരണ പ്രവണത കൂടിവരികയാണെന്നും ഇത്തരം പ്രചരണ രീതികളും ഷെയർ ചെയ്തു വരുന്നവരും കൂടി വരികയാണെന്നും. വ്യാജ പ്രചരണത്തിന്റെ ഉറവിടം കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കുമെന്നും ഇൻസ്പെക്ടർ മെൽബിൻ ജോസ് അറിയിച്ചു

    No comments

    Post Top Ad

    Post Bottom Ad