Header Ads

  • Breaking News

    വളപട്ടണം പുഴയിൽ ജലനിരപ്പ് ഉയരുന്നു ; പറശ്ശിനിക്കടവിൽ ബോട്ടുകൾ സർവീസ് നിർത്തിവെച്ചു





    പറശ്ശിനിക്കടവ് :- മലയോര മേഖലകളിലും കർണാടക വന മേഖലയിലും ശക്തമായ മഴയും ഉരുൾപൊട്ടലും ഉണ്ടായതിനെ തുടർന്ന് വളപട്ടണം പുഴയിൽ ജലനിരപ്പ് ഉയരുകയാണ്. ഇതിൻ്റെ ഭാഗമായി പുഴയോരങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്.

    വളപട്ടണം പുഴയുടെ ഭാഗമായ പറശ്ശിനി പുഴയിലും ജലനിരപ്പ് ഉയർന്നു. ബോട്ട് ജെട്ടിയിലും വെള്ളം കയറി ഒഴുക്ക് ശക്തമായതിനെ തുടർന്ന് പറശ്ശിനിക്കടവിലെ സർക്കാർ/ സ്വകാര്യ ബോട്ടുകൾ താത്കാലികമായി സർവ്വീസ് നിർത്തി വെച്ചു. പുഴയിലെ ശക്തമായ ഒഴുക്കിൽപ്പെട്ട് അപകടത്തിൽ പെടാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ബോട്ടുകൾ സർവീസ് നിർത്തിയതെന്ന് ഉടമകൾ പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad