Header Ads

  • Breaking News

    എച്ച് ആർ ഡി; കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

     



    ഐ എച്ച് ആർ ഡി വിവിധ കേന്ദ്രങ്ങളിൽ ആഗസ്റ്റിൽ തുടങ്ങുന്ന കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (പിജിഡിസിഎ) ( ഡിഗ്രി), ഡാറ്റ എൻട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷൻ, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ്  (എസ്എസ്എൽസി), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് (പ്ലസ്ടു), അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ബയോ മെഡിക്കൽ എഞ്ചിനീയറിങ് (ഇലക്ട്രോണിക്‌സ് / അനുബന്ധ വിഷയങ്ങളിൽ ഡിഗ്രി / ത്രിവത്സര ഡിപ്ലോമ), ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയ്ൻ മാനേജ്‌മെന്റ് (ഡിഗ്രി / ത്രിവത്സര ഡിപ്ലോമ), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ എംബെഡഡ് സിസ്റ്റം ഡിസൈൻ (എം ടെക്/ബി ടെക്/എം എസ്സ് സി), സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ കമ്പ്യൂട്ടർ നെറ്റ് വർക്ക് അഡ്മിനിസ്‌ട്രേഷൻ ( സി ഒ ആന്റ് പി എ, ഡി സി എ, ഡാറ്റ എൻട്രി, പ്ലസ്ടു കമ്പ്യൂട്ടർ സയൻസ്, പി ജി ഡി സി എ, ബി എസ് സി, ബി സി എ, ഡിപ്ലോമ/ ബി ടെക്ക് മുതലായ യോഗ്യത).
    കോഴ്‌സുകളിൽ ചേരുന്ന എസ് സി/ എസ് ടി  മറ്റ് പിന്നോക്ക വിദ്യാർഥികൾക്ക് നിയമവിധേയമായി പട്ടികജാതി വികസന വകുപ്പിൽ നിന്ന് വിദ്യാഭ്യാസ ആനുകൂല്യത്തിന് അർഹതയുണ്ടായിരിക്കും. അപേക്ഷകർ www.ihrdadmissions.org മുഖേനയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയോടൊപ്പം ഓൺലൈനായി (എസ് ബി ഐ കളക്ട് വഴി) രജിസ്‌ട്രേഷൻ ഫീസും അടക്കേണ്ടതാണ്. അവസാന തീയതി ആഗസ്ത് 10.  വിശദ വിവരങ്ങൾ www.ihrd.ac.in ലഭിക്കും.

    No comments

    Post Top Ad

    Post Bottom Ad