Header Ads

  • Breaking News

    കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ്




    തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ്. കൂളിംഗ് പേപ്പർ ഒട്ടിച്ചതിനാണ് സ്വിഫ്റ്റ് ബസിനെതിരെ എംവിഡി പിഴ ചുമത്തിയത്. സ്വിഫ്റ്റിന്റെ ലക്ഷ്വറി സർവീസായ ഗജരാജ് ബസിനാണ് മോട്ടോർ വാഹന വകുപ്പ് പിഴയിട്ടത്. കഴിഞ്ഞ മാസം തിരുവനന്തപുരത്ത് വച്ചാണ് ബസിന് പിഴ ചുമത്തിയത്.

    നേരത്തെ വാഹനത്തിൽ തോട്ടി കെട്ടിവെച്ച് പോയതിന് കെഎസ്ഇബിയ്ക്കും മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തിയിരുന്നു. പിന്നാലെ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഫ്യൂസ് കെഎസ്ഇബി ഊരുകയും ചെയ്തു. കൽപ്പറ്റയ്ക്കും കാസർഗോഡ് കറന്തക്കാടിനും പിന്നാലെ മട്ടന്നൂരിലെ ആർടി ഓഫീസിലേയും ഫ്യൂസ് കെഎസ്ഇബി ഊരിയിരുന്നു.

    No comments

    Post Top Ad

    Post Bottom Ad