Header Ads

  • Breaking News

    പ്രവേശന പരീക്ഷാ പരിശീലനം; അപേക്ഷ ക്ഷണിച്ചു



    അടുത്ത വര്‍ഷത്തെ മെഡിക്കല്‍, എഞ്ചിനീയറിങ് കോഴ്സുകള്‍ക്ക് പ്രവേശനം ലഭിക്കുന്നതിനായി പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്നു.  ഇക്കഴിഞ്ഞ പ്ലസ്ടു പരീക്ഷയില്‍ സയന്‍സ്, കണക്ക് വിഷയങ്ങള്‍ക്ക് 70 ശതമാനവും അതില്‍ കൂടുതലും നേടിയവര്‍ക്ക് അപേക്ഷിക്കാം. 2023ല്‍ നീറ്റ്/ കീം പരീക്ഷ എഴുതിയിട്ടുള്ളവരാണെങ്കില്‍ അതിന്റെ സ്‌കോറിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ഒരു വര്‍ഷത്തെ പരിശീലനത്തില്‍ താമസവും ഭക്ഷണവും സൗജന്യമായിരിക്കും.
    വെള്ളക്കടലാസില്‍ സ്വയം തയ്യാറാക്കിയ അപേക്ഷയോടൊപ്പം ജാതി, വരുമാന, നേറ്റിവിറ്റി സട്ടിഫിക്കറ്റുകള്‍, ആധാര്‍, മാര്‍ക്ക് ലിസ്റ്റ് (എസ് എസ് എല്‍സി, പ്ലസ് വണ്‍, പ്ലസ് ടു), നീറ്റ് പരീക്ഷാ സ്‌കോര്‍ എന്നിവയുടെ പകര്‍പ്പുകള്‍, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം ഇരിട്ടി, പേരാവൂര്‍, കൂത്തുപറമ്പ്, തളിപ്പറമ്പ് എന്നീ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ ടി ആര്‍ ഡി എം ആറളം, കണ്ണൂര്‍ ഐ ടി ഡി പി ഓഫീസിലോ ജൂലൈ ഏഴിനകം സമര്‍പ്പിക്കണം.  ഫോണ്‍: 9496070386, 9496070387, 9496070388, 9496070401, 9496070393, 0497 2700357.


    No comments

    Post Top Ad

    Post Bottom Ad