Header Ads

  • Breaking News

    യാത്രക്കാര്‍ക്ക് ആശ്വാസമായി റെയില്‍വേ അധികൃതരുടെ തീരുമാനം



    ന്യൂഡല്‍ഹി: വന്ദേ ഭാരത് ഉള്‍പ്പെടെ എല്ലാ ട്രെയിനുകളുടെയും ട്രെയിന്‍ ടിക്കറ്റ് നിരക്ക് കുറയ്ക്കാനൊരുങ്ങി റെയില്‍വേ മന്ത്രാലയം. എസി ചെയര്‍കാര്‍, എക്‌സിക്യൂട്ടീവ് ക്ലാസുകള്‍ എന്നിവയുടെ നിരക്ക് 25 ശതമാനം വരെ കുറയ്ക്കാനാണ് റെയില്‍വേയുടെ തീരുമാനം. അനുഭൂതി, വിസ്റ്റാഡോം കോച്ചുകള്‍ ഉള്‍പ്പെടെ എസി സിറ്റിംഗ് സൗകര്യമുള്ള എല്ലാ ട്രെയിനുകളുടെയും എസി ചെയര്‍ കാര്‍, എക്സിക്യൂട്ടീവ് ക്ലാസുകളില്‍ ഈ സ്‌കീം ബാധകമായിരിക്കും. *കൂടുതൽ വാർത്തകൾ അറിയുന്നതിനായി ഗ്രൂപ്പിൽ ജോയിൻ ചെയ്‌യുക* https://chat.whatsapp.com/LNcoNBq8BjVL2NiL1QXLEz ഒരു മാസത്തിനുള്ളില്‍ കുറഞ്ഞ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുമെന്ന് റെയില്‍വേ അറിയിച്ചു. അടിസ്ഥാന നിരക്കില്‍ പരമാവധി 25 ശതമാനം വരെയാണ് കുറയുക. റിസര്‍വേഷന്‍ ചാര്‍ജ്, സൂപ്പര്‍ ഫാസ്റ്റ് സര്‍ചാര്‍ജ്, ജിഎസ്ടി മുതലായവ ബാധകമായ മറ്റ് നിരക്കുകള്‍ പ്രത്യേകം ഈടാക്കും.

    മാത്രമല്ല, എസി സീറ്റുകളുള്ള ട്രെയിനുകളില്‍ കിഴിവുകള്‍ ഏര്‍പ്പെടുത്തുന്നതിന് റെയില്‍വേ സോണുകളിലെ പ്രിന്‍സിപ്പല്‍ ചീഫ് കൊമേഴ്‌സ്യല്‍ മാനേജര്‍മാര്‍ക്ക് അധികാരം നല്‍കാനും റെയില്‍വേ മന്ത്രാലയം തീരുമാനിച്ചു.

    No comments

    Post Top Ad

    Post Bottom Ad