ബേക്കല്‍ക്കോട്ട സന്ദര്‍ശിക്കാനെത്തിയ യുവാക്കള്‍ക്ക് നേരെ സദാചാര ആക്രമണം; 3 പേര്‍ അറസ്റ്റില്‍
ഞായറാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം. സംഘം ബേക്കല്‍ക്കോട്ട സന്ദര്‍ശിച്ചശേഷം മേല്‍പ്പറമ്പിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയപ്പോഴായിരുന്നു ആക്രമണം. ഇവിടെ മൂന്നുപേരടങ്ങുന്ന സംഘം എത്തി യുവാക്കളെ ചോദ്യംചെയ്യുകയും ശല്യംചെയ്യുകയും ആക്രമിക്കുകയുമായിരുന്നു.
സംഘത്തിലെ ഒരു യുവതിയാണ് പരാതിക്കാരി. സംഭവത്തിന്റെ വീഡിയോ ദൃശ്യമടക്കമാണ് പരാതി. കേസെടുത്ത പോലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്ത് സ്വന്തം ജാമ്യത്തില്‍വിട്ടയച്ചു.
No comments
Post a Comment