Header Ads

  • Breaking News

    ദേഹാസ്വാസ്ഥ്യം മൂലം 19 വിദ്യാർത്ഥികൾ ആശുപത്രിയിൽ: സംഭവം കാസർ​ഗോഡ്



    കാസർ​ഗോഡ്: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സ്കൂൾ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏകലവ്യ മോഡൽ റസൻഷ്യൽ സ്പോർട്സ് സ്കൂളിലെ 19 വിദ്യാർത്ഥികളാണ് ചികിത്സയിലുള്ളത്.

    കാസർ​ഗോഡ് കരിന്തളത്ത് ആണ് സംഭവം. കുട്ടികൾക്ക് ശ്വാസതടസം, ചുമ, ക്ഷീണം എന്നീ ലക്ഷണങ്ങളുണ്ട്. അതേസമയം, ശാരീരിക ബുദ്ധിമുട്ടിന് കാരണം എന്താണെന്ന് വ്യക്തമല്ല.

    മെഡിക്കൽ സംഘം സ്കൂളിൽ പരിശോധന നടത്തുകയാണ്.


    No comments

    Post Top Ad

    Post Bottom Ad