Header Ads

  • Breaking News

    കണ്ണൂര്‍ ജില്ലയില്‍ (ജൂലൈ 15 ശനി) വൈദ്യുതി മുടങ്ങുന്ന വിവിധ സ്ഥലങ്ങൾ




    വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ വേങ്ങാട് ഹൈസ്‌കൂള്‍, വേങ്ങാട് അങ്ങാടി, മൂസക്കോളനി, കുറുവാത്തൂര്‍, ചാലിപറമ്പ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജൂലൈ 15 ശനി രാവിലെ 8.30 മുതല്‍ ഉച്ചക്ക് 12.30 വരെ വൈദ്യുതി മുടങ്ങും.

    മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ മംഗലശേരി, കടന്നപ്പള്ളികുറ്റിയാട്ട്, ആലിമുക്ക്, പരിധിയിൽ ജൂലൈ 15 ശനി രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് മണിവരെയും കടയക്കര, നടുവിലെകുനി എന്നിവിടങ്ങളിൽ രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ച് മണിവരെയും വരിക്കച്ചാലിൽ രാവിലെ ഒൻപത് മുതൽ പകൽ പതിനൊന്ന് മണിവരെയും വൈദ്യുതി മുടങ്ങും.

    LT ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ചു മാറ്റുന്ന ജോലി നടക്കുന്നതിനാലും ലൈനുകൾ തമ്മിൽ കൂട്ടിയിടിക്കാതിരിക്കാൻ ഉള്ള സ്പേസർ ഇടുന്ന ജോലി നടക്കുന്നതിനാലും (15-07-23 ശനിയാഴ്ച) രാവിലെ എട്ടുമണി മുതൽ വൈകുന്നേരം 4 മണി വരെ ഒറപ്പൊടി, കിളിയിളം, മദീന എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതായിരിക്കും.

    ആലക്കോട് സെക്ഷൻ പരിധിയിൽ ചെകുത്താൻക്കയം, ബിംബും ക്കാട്, മഞ്ഞക്കാട്, കരിങ്കയം , മണിക്കൽ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8:30 മുതൽ 5 മണി വരെയും തടിക്കടവ് , തടിക്കടവ് ഗ്രോട്ടോ, തടിക്കടവ് പാലം ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെയും വൈദ്യുതി മുടങ്ങും 

    No comments

    Post Top Ad

    Post Bottom Ad