Header Ads

  • Breaking News

    പഴയ സൈക്കിൾ പുത്തനാക്കും ഈ കുട്ടിപ്പൊലീസ്‌ കൂട്ടം

    പയ്യന്നൂർ : ആക്രിയായി തൂക്കിവിൽക്കാനിരുന്ന സൈക്കിളുകൾ മിനുക്കിയെടുത്ത്‌ നിർധനരായ കുട്ടികൾക്ക്‌ നൽകി കണ്ടങ്കാളി ഷേണായി സ്‌മാരക ഗവ. എച്ച്‌.എസ്‌.എസ്‌ സ്‌റ്റുഡന്റ്സ് പൊലീസ്. “റീസൈക്കിൾ’ എന്ന പേരിലാണ്‌ സൈക്കിൾ ചലഞ്ച് സംഘടിപ്പിക്കുന്നത്. 

    പഴയ സൈക്കിളുകൾ ശേഖരിച്ച് അറ്റകുറ്റപ്പണി നടത്തിയാണ്‌ ഉപയോഗപ്രഥമാക്കുന്നത്‌. എസ്‌.പി.സി സമ്മർ ക്യാമ്പിന്റെ സംഘാടക സമിതി രൂപീകരണ യോഗത്തിലാണ് ഇത്തരമൊരു ആശയം രൂപപ്പെട്ടത്. ഉപയോഗശൂന്യ വസ്‌തുക്കളെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്ന ഒരു സെഷൻ ക്യാമ്പിന്റെ ഭാഗമായി ഉണ്ടായിരുന്നു. ആദ്യഘട്ടത്തിൽ നൂറോളം സൈക്കിളുകൾ സംഭാവനയായി ലഭിച്ചു. ഇവയുടെ അറ്റകുറ്റപ്പണിക്കും പെയിന്റിങ്‌ വർക്കുകൾക്കുമായി പയ്യന്നൂരും പരിസര പ്രദേശങ്ങളിലുമുള്ള നിരവധി മെക്കാനിക്കുകളെയും സൈക്കിൾ കടക്കാരെയും സമീപിച്ചു. പൂർണമായും സൗജന്യമായി നടപ്പാക്കുന്ന ഈ പദ്ധതിയിൽനിന്നും വരുമാനം ലഭിക്കില്ലെന്ന ആശങ്കയിൽ പലരും പിന്മാറി. ഈ സമയത്താണ് കാഡറ്റുകൾക്ക് സൈക്കിളുകൾ നന്നാക്കാനും പെയിന്റിങ്‌ ചെയ്യാനും പരിശീലനം നൽകാനും സഹായിക്കാനുമായി പുഞ്ചക്കാട്ടെ ഒ.കെ. പ്രേമരാജ് മുന്നോട്ടുവന്നത്.  

    30 വർഷത്തത്തിലധികമായി സൈക്കിൾ റിപ്പയറിങ് മേഖലയിൽ പ്രവർത്തിക്കുന്നയാളാണ് പ്രേമരാജ്. ഇതോടെ പ്രവർത്തനങ്ങൾക്ക് വേഗമേറി. സ്‌കൂളിലെ ഒന്നുമുതൽ പതിനൊന്ന് വരെയുള്ള ക്ലാസുകളിലെ അധ്യാപികമാരുടെ സഹായത്തോടെ സൈക്കിൾ നിർധന വിദ്യാർഥികളെ കണ്ടെത്തി നൽകും.

    No comments

    Post Top Ad

    Post Bottom Ad