Header Ads

  • Breaking News

    ഐജി പി.വിജയനെ സർവീസിൽ നിന്നു സസ്പെൻഡ് ചെയ്തു




    തിരുവനന്തപുരം: ഐജി പി വിജയനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. എലത്തൂർ ട്രെയിൻ ആക്രമണ കേസിലെ സുരക്ഷ വീഴ്ചയിലാണ് സസ്പെൻഷൻ. ഡിജിപിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ആഴ്ചകൾക്ക് മുൻപ് തീവ്രവാദ വിരുദ്ധസേനയുടെ തലപ്പത്തുനിന്ന് പി.വിജയനെ സ്ഥലംമാറ്റിയിരുന്നു.

    എലത്തൂർ ട്രെയിൻ ആക്രമണ കേസിലെ പ്രതി ഷാറൂഖ് സെയ്‌ഫിയെ മുംബൈയിൽ നിന്ന് കൊണ്ടുവന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടുവെന്ന കാരണത്തിലാണ് സസ്പെൻഷൻ. എലത്തൂർ ട്രെയിൻ ആക്രമണ കേസ് തുടക്കത്തിൽ അന്വേഷിച്ചത് കേരളാ പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡായിരുന്നു. ഇതിന്റെ ചുമതലയിൽ ഐജി പി വിജയനായിരുന്നു. കേസന്വേഷണം എൻഐഎ ഏറ്റെടുത്തതിന് പിന്നാലെ അദ്ദേഹത്തെ ചുമതലയിൽ നിന്ന് നീക്കിയിരുന്നു.

    എഡിജിപിക്ക് മുൻപാകെ റിപ്പോർട്ട് ചെയ്യാൻ പി.വിജയൻ ഐപിഎസിന് നിർദേശവും നൽകിയിരുന്നു. പകരം നിയമനം നൽകിയിരുന്നില്ല. കണ്ണൂർ റേഞ്ച് ഡിഐജി പുട്ട വിമലാദിത്യയ്ക്കാണ് തീവ്രവാദ വിരുദ്ധസേനയുടെ ചുമതല നൽകിയത്. സ്റ്റുഡന്റ് കേഡറ്റ് ചുമതലയിൽനിന്നും വിജയനെ നേരത്തെ നീക്കിയിരുന്നു.


    No comments

    Post Top Ad

    Post Bottom Ad