Header Ads

  • Breaking News

    പ്രൈവറ്റ് ബസിൽ വിദ്യാർത്ഥികൾക്ക് മിനിമം രണ്ടു രൂപയാക്കും



    തി​രുവനന്തപുരം: സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടാൻ ഗതാഗത വകുപ്പിൽ ധാരണയായതായി അറിയുന്നു. മിനിമം നിരക്ക് ഒരു രൂപയിൽ നിന്നു രണ്ടു രൂപയാക്കും. തുടർന്നുള്ള ഫെയർ സ്റ്റേജുകളിൽ നിലവിലെ നിരക്ക് ഇരട്ടിയാക്കും.

    ജൂലായിൽ നടപ്പാക്കുമെന്നാണ് സൂചന. നിരക്ക് വർദ്ധന സംബന്ധിച്ചുള്ള കമ്മിഷൻ റിപ്പോർട്ട് ലഭിച്ച ശേഷമാകും അന്തിമ തീരുമാനം.

    മിനിമം 5 രൂപയാക്കണമെന്ന് നേരത്തെ ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ റിപ്പോർട്ട് നൽകിയിരുന്നു.എട്ടു വർഷമായി വിദ്യാർത്ഥികളുടെ നിരക്ക് കൂട്ടിയിട്ടില്ല.

    ചില സ്വകാര്യബസുകളിൽ മിനിമം രണ്ട് രൂപ ഈടാക്കുന്നതായി ആക്ഷേപമുണ്ട്.നിരക്ക് അഞ്ചു രൂപയാക്കാൻ ബസ് ഉടമകൾ ജൂൺ ഏഴു മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചെങ്കിലും ഒരു വിഭാഗം പിൻമാറി.

    നിലവിലെ നിരക്ക്(രൂപയിൽ)​ഫെയർസ്റ്റേജ്—- കി.മീ——ബസ് ചാർജ്—– വിദ്യാർത്ഥികൾക്ക്1———————- 2.5————-10—————————12——————– 5—————-13—————————23——————— 7.5————-15————————– 24——————— 10 ————– 18————————- 35 ———————- 12.5 ———— 20 ———————- – 36 ———————- – 15 ————— 23 ———————– 37 ———————– 17.5———— 25 ———————- 38 ———————— 20 ————–28 ———————- 49 ————————22.5 ————-30———————– 410———————– 25—————- 33———————- 411————————27.5 ———— 35 ———————- 412————————30 ————– 38 ———————- 514 ——————— 32.5 ————–40 ———————- 5

    No comments

    Post Top Ad

    Post Bottom Ad