Header Ads

  • Breaking News

    സമഗ്ര ശിക്ഷ, സ്റ്റാർസ് പദ്ധതികളിലൂടെ കോടികളുടെ പ്രോജക്ടുകൾ നടപ്പാക്കാനൊരുങ്ങി പൊതുവിദ്യാഭ്യാസ വകുപ്പ്



    സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സമഗ്ര ശിക്ഷ, സ്റ്റാർസ് എന്നീ പദ്ധതികൾ മുഖാന്തരം കോടികളുടെ പ്രോജക്ടുകൾ ഉടൻ നടപ്പാക്കും. റിപ്പോർട്ടുകൾ പ്രകാരം, വിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിനായി 1,031.92 കോടി രൂപയുടെ പ്രോജക്ടുകളാണ് നടപ്പാക്കുക. മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന സ്കൂൾ എജുക്കേഷൻ സൊസൈറ്റി ഓഫ് കേരളയുടെ ഒമ്പതാമത് ഗവേണിംഗ് കൗൺസിൽ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം അറിയിച്ചിട്ടുള്ളത്.

    വിവിധ പ്രോജക്ടുകൾ നടപ്പാക്കാനായി അനുവദിച്ച തുകയിൽ 60 ശതമാനം കേന്ദ്ര വിഹിതവും 40 ശതമാനം സംസ്ഥാന വിഹിതവുമാണ്. 2023-24 അധ്യായന വർഷത്തിൽ സമഗ്ര ശിക്ഷ കേരളയ്ക്ക് 605.69 കോടിയുടെ പദ്ധതി പ്രവർത്തനങ്ങളും, സ്റ്റാർസിന് 426.23 കോടിയുടെ പ്രവർത്തനങ്ങൾക്കുമാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അംഗീകാരം നൽകിയിട്ടുള്ളത്. സമഗ്ര ശിക്ഷാ പദ്ധതിയിലൂടെ എലമെന്ററി മേഖലയ്ക്ക് 467.23 കോടി രൂപയും, സെക്കൻഡറി വിഭാഗത്തിന് 120.34 കോടി രൂപയും, അധ്യാപക വിദ്യാഭ്യാസത്തിന് 18.12 കോടി രൂപയുമാണ് ലഭിക്കുക.

    No comments

    Post Top Ad

    Post Bottom Ad