അമ്മയുടെ അവിഹിതം ചോദ്യം ചെയ്ത മകന് ജീവന്‍ തിരികെ ലഭിച്ചത് ഭാഗ്യംകൊണ്ട്
Type Here to Get Search Results !

അമ്മയുടെ അവിഹിതം ചോദ്യം ചെയ്ത മകന് ജീവന്‍ തിരികെ ലഭിച്ചത് ഭാഗ്യംകൊണ്ട്



അമ്മയെ നേരായ വഴിക്ക് നയിക്കാന്‍ കഴിയുമോ എന്ന് മകന്റെ ശ്രമമാണ് കൊച്ചിയില്‍ ക്രൂരമര്‍ദ്ദനത്തില്‍ കലാശിച്ചത്. കുട്ടിയുടെ അമ്മ രാജേശ്വരി, അമ്മയുടെ കാമുകന്‍ സുനീഷ്, അമ്മൂമ്മ വളര്‍മതി എന്നിവരാണ് കുട്ടിയെ ക്രൂരമര്‍ദ്ദനത്തിനു വിധേയമാക്കിയത്. കുട്ടിയുടെ രണ്ട് കയ്യും തല്ലിയൊടിക്കുകയും ശരീരത്തിൽ ദേഹമാസകലം മര്‍ദ്ദനമേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. കത്രികകൊണ്ട് മുറിവേൽപ്പിച്ചതിന്റെ പാടുകളുമുണ്ട്. ഒരു കൈ പ്ലാസ്റ്റർ ഇട്ട നിലയിലും മറ്റൊരു കൈയ്യിൽ നീരുവന്ന നിലയിലുമാണെന്ന് പോലീസ് പറയുന്നു.

കുട്ടിയെ അയല്‍ക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തിൽ അമ്മ രാജേശ്വരി, അമ്മയുടെ സുഹൃത്ത് സുനീഷ്, അമ്മൂമ്മ വളർമതി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സുനീഷ് കണ്ണൂര്‍ സ്വദേശിയാണെങ്കിലും ഇപ്പോള്‍ ആലുവയിലാണ്. രാജേശ്വരിയുടെ കാമുകനാണ് സുനീഷ്. സുനീഷിന് ഭാര്യയും കുട്ടികളുമുണ്ട്. ഇതിനൊപ്പം തന്നെയാണ് രാജേശ്വരിയുമായും സുനീഷ് ബന്ധം പുലര്‍ത്തിയത്.

രാജേശ്വരിക്ക് മൂന്ന് മക്കളുണ്ട്. ഇതില്‍ ഇതിൽ മൂത്ത മകനെയാണ് ഇവർ ക്രൂരമായി മര്‍ദ്ദിച്ചത്. രാജേശ്വരിയെയും കുട്ടികളെയും അച്ഛന്‍ മുന്‍പ് തന്നെ ഉപേക്ഷിച്ച് പോയതാണ്. ഒരു കമ്പനിയില്‍ സുപ്പര്‍വൈസറായി ജോലി ചെയ്യുകയാണ് രാജേശ്വരി. സോഷ്യല്‍ മീഡിയ വഴിയും ഒപ്പം ജോലി ചെയ്ത അടുപ്പവും രാജേശ്വരിയ്ക്ക് സുനീഷുമായിട്ടുണ്ട്. സുനീഷ് രാജേശ്വരിയുടെ വീട്ടില്‍ ഇടയ്ക്കിടെ വന്നുപോകും. ഇതില്‍ മൂന്നു മക്കള്‍ക്കും ഇഷ്ടക്കേടുണ്ട്.

പതിനാറുകാരന്റെ താഴെയുള്ള കുട്ടികള്‍ വീട്ടിലുള്ളപ്പോള്‍ സുനീഷ് എത്തി. രാജേശ്വരിയും സുനീഷുമായുള്ള രംഗങ്ങള്‍ കുട്ടികള്‍ കണ്ടു. ഇത് മൂത്ത കുട്ടിയോട് കുട്ടികള്‍ പറഞ്ഞു കൊടുത്തു. ഇതിന്റെ പേരില്‍ പതിനാറുകാരനും അമ്മയും തമ്മില്‍ തര്‍ക്കമായി. ഈ തര്‍ക്കത്തിന്റെ ഒടുവിലാണ് രാജേശ്വരിയും അമ്മ വളര്‍മതിയും സുനീഷും കൂടി കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത്. ഒരാഴ്ച മുന്‍പ് കമ്പ്യൂട്ടര്‍ കീ ബോര്‍ഡ് കൊണ്ടും കുട്ടിയുടെ തലയ്ക്ക് അടിച്ചിരുന്നു.

സുനീഷ് വീട്ടിലെത്തുന്നതില്‍ വളര്‍മതിയ്ക്ക് വിരോധമില്ല. വളര്‍മതിയ്ക്കായുള്ള മദ്യവുമായാണ് സുനീഷ് വീട്ടിലെത്തുന്നത്. അത് കഴിച്ച് ലഹരിയില്‍ വളര്‍മതി മയങ്ങിക്കിടക്കും. ഈ സമയത്താണ് സുനീഷും രാജേശ്വരിയും ബന്ധം പുലര്‍ത്തുന്നത്. കുട്ടികള്‍ ഇത് കണ്ടുപിടിക്കുകയും മൂത്തമകനോട്‌ പറയുകയും ചെയ്തു. പതിനാറുകാരന്‍ ചോദ്യം ചെയ്തതോടെ ഇവര്‍ മൂവരും കൂടി കുട്ടിയെ മര്‍ദ്ദിച്ചു. വളര്‍മതി മാത്രമല്ല രാജേശ്വരിയും മദ്യം കഴിക്കാറുണ്ട് എന്നാണ് പോലീസ് നല്‍കുന്ന സൂചന. പോലീസ് കേസെടുത്തതോടെ മൂവരും ഒളിവില്‍ പോയി. നെടുമ്പാശ്ശേരിയിലെ ഒരു ലോഡ്ജില്‍ നിന്നാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad