Header Ads

  • Breaking News

    ജൂൺ ഒന്നിനു തന്നെ സ്കൂൾ തുറക്കും: വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശങ്ങൾ ഇങ്ങനെ





     തിരുവനന്തപുരം:2023-24 അധ്യയന വര്‍ഷത്തെ ക്ലാസുകൾ ജൂൺ ഒന്നിന് ആരംഭിക്കും. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. കുട്ടികളുടെ സുരക്ഷ, സ്കൂള്‍ കാമ്പസ് ശുചീകരണം, ജനകീയ കമ്മറ്റികളുടെ രൂപീകരണം, മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ആസൂത്രണം, അധ്യാപക പരിശീലനം, രക്ഷകര്‍തൃ ബോധവല്‍കരണങ്ങള്‍, ലഹരിക്കെതിരായ ജാഗ്രത തുടങ്ങി എല്ലാ പ്രധാന വിഷയങ്ങളും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തി വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ പൂർത്തിയായതായി മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു

    പ്രവേശനോത്സവത്തോടുകൂടിയാണ് ഈ അധ്യയന വര്‍ഷവും ആരംഭിക്കുന്നത്. സ്കൂള്‍തലം, ജില്ലാതലം, സംസ്ഥാനതലം എന്നിങ്ങനെ പ്രവേശനോത്സവം സംഘടിപ്പിക്കും. മലയിന്‍കീഴ് സ്കൂള്‍ സമുച്ചയത്തില്‍വെച്ചാണ് ഇത്തവണ സംസ്ഥാനതല പ്രവേശനോത്സവം നടക്കുന്നത്. ജില്ലാ-സ്കൂള്‍തലങ്ങളില്‍ പ്രവേശനോത്സവം സംഘടിപ്പിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

    തദ്ദേശ സ്വയംഭരണ വകുപ്പ് :

    അദ്ധ്യയനവര്‍ഷം എല്ലാ സ്കൂളുകള്‍ക്കും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നടപടികള്‍ അന്തിമ ഘട്ടത്തിലാണ്.നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഏതെങ്കിലും സ്കൂളുകളില്‍ ക്ലാസ്സുകള്‍ മറ്റ് വാടക കെട്ടിടത്തിലോ മറ്റ് സ്ഥാപനങ്ങളിലോ ആണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ ഈ കെട്ടിടങ്ങള്‍ കൂടി പരിശോധിച്ച് ഫിറ്റ്നസ് ലഭ്യമാക്കുന്നതിനുളള നടപടി സ്വീകരിക്കുന്നുണ്ട്. സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ അറ്റകുറ്റ പണികള്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പൂര്‍ത്തീകരിക്കുന്നുണ്ട്.

    ക്ലീന്‍കേരളമിഷന്‍ എന്നീ ഘടകങ്ങളെ ഉള്‍പ്പെടുത്തി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുളള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു.

    അപകടാവസ്ഥയിലുളള മരങ്ങള്‍, ബോര്‍ഡുകള്‍, ഹോർഡിങ്‌സ് എന്നിവ നീക്കം ചെയ്യുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ഷോർട്ട് ന്യൂസ്‌ കണ്ണൂർ.സ്കൂള്‍ പരിസരത്ത് പൊതുസ്ഥലത്തുളള അപകടകരമായ വെളളക്കെട്ടുകള്‍, കുളങ്ങള്‍, കിണറുകള്‍ എന്നിവ പരിശോധിച്ച് സുരക്ഷാഭിത്തികള്‍ നിര്‍മ്മിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഈ സ്ഥലങ്ങളിലും അവയിലേക്കുള്ള വഴികളിലും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാനുള്ള നടപടികളും മുന്നോട്ട് പോകുന്നു. കുടിവെള്ള സ്രോതസ്സുകള്‍ വൃത്തിയാക്കി ക്ലോറിനേഷന്‍ അടക്കമുള്ള ജല ശുചീകരണം അടക്കമുള്ള നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നു. 

    എക്സൈസ് വകുപ്പ്

    സ്കൂളിന്‍റെ സമീപ പ്രദേശങ്ങളിലുളള കടകള്‍, ചെറുവ്യാപാര സ്ഥാപനങ്ങള്‍ എന്നിവ പരിശോധിച്ച് ലഹരി വസ്തുക്കള്‍ ഇല്ലെന്ന് ഉറപ്പുവരുത്താനുള്ള നടപടികൾ വകുപ്പ് കൈക്കൊള്ളും.സ്കൂള്‍തല ജനജാഗ്രത സമിതിയുമായി ചേര്‍ന്ന് ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തും.

    എക്സൈസ് വകുപ്പിന്‍റെ ആഭിമുഖ്യത്തിലുളള ബോധവത്ക്കരണ പരിപാടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും.റിഹാബിലിറ്റേഷന്‍, റഫറല്‍ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തി സ്കൂളുകള്‍ക്ക് സഹായ സംവിധാനങ്ങള്‍ ഒരുക്കുന്നുണ്ട്. 

    ആഭ്യന്തര വകുപ്പ്

    ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവും വില്‍പനയും തടയുന്നതിനും സ്കൂള്‍ കാമ്പസും പരിസരവും ലഹരിമുക്തമാക്കുന്നതിനുളള സഹായങ്ങള്‍ ലഭ്യമാക്കുന്നു.

    തിരക്കുളള റോഡ്, നിരത്തുകളില്‍ വിദ്യാര്‍ത്ഥികളുടെ യാത്ര സുരക്ഷിതമാക്കുന്നതിനുളള സംവിധാനം ഒരുക്കും.വിദ്യാലയങ്ങള്‍ക്ക് സമീപം ട്രാഫിക്സൈന്‍ബോര്‍ഡുകള്‍ ഇല്ലെങ്കില്‍ അവ സ്ഥാപിക്കുന്നതിന് നടപടികള്‍ സ്വീകരിക്കും.സ്കൂള്‍ വാഹനങ്ങളിലെ ജീവനക്കാരുടെ സ്വഭാവം വിലയിരുത്തി പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുളള നടപടികള്‍ സ്വീകരിക്കും.

    റെയില്‍ ക്രോസ്സിന് സമീപമുളള വിദ്യാലയങ്ങളിലെ കുട്ടികള്‍ക്കും ജീവനക്കാര്‍ക്കും അപകടരഹിതമായി ട്രാക്ക് മുറിച്ച് കടക്കുന്നതിനുളള സംവിധാനം ഒരുക്കും. മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും. 

    ഗതാഗതവകുപ്പ്

    സ്കൂള്‍ബസ്സുകള്‍, സ്കൂളില്‍ കുട്ടികളെ എത്തിക്കുന്ന മറ്റ് സ്വകാര്യ വാഹനങ്ങള്‍ എന്നിവയുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനുളള നടപടികള്‍ സ്വീകരിച്ചു വരികയാണ്. സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കുളള ബോധവല്‍ക്കരണ പരിപാടികള്‍ നടപ്പിലാക്കുന്നു.സ്കൂള്‍ ബസ്സില്‍ അമിതമായി കുട്ടികളെ കയറ്റി യാത്ര നടത്തുന്ന പ്രവണത ഒഴിവാക്കുന്നതിനുളള പരിശോധന നടത്തും.

    ജലഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിന് ബോട്ടുകളുടെ ഫിറ്റ്നസ് ഉറപ്പാക്കുകയും, ഓരോ ബോട്ടുകളുടെയും ക്ഷമത അനുസരിച്ചുളള യാത്രക്കാരെ മാത്രം പ്രവേശിപ്പിക്കുന്നുളളു എന്നും ഉറപ്പുവരുത്തും.

    വൈദ്യൂതി വകുപ്പ്

    സ്കൂളിലേയ്ക്കുളള വഴി, പരിസരം എന്നിവിടങ്ങളില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന വൈദ്യൂത പോസ്റ്റുകള്‍, വൈദ്യൂത കമ്പികള്‍ എന്നിവ ഒഴിവാക്കി സുരക്ഷ ഉറപ്പാക്കും. അദ്ധ്യയനത്തിന് തടസ്സം വരാതെയുളള വൈദ്യൂതി ലഭ്യത ഉറപ്പാക്കും


    No comments

    Post Top Ad

    Post Bottom Ad