ഹോട്ടലിൽ ചായ കുടിക്കാനിരിക്കെ പോക്കറ്റിലിരുന്ന മൊബൈല്‍ ഫോൺ പൊട്ടിത്തെറിച്ചു
തൃശൂർ: പോക്കറ്റിലിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. മരോട്ടിച്ചാൽ സ്വദേശി ഏലിയാസിന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. ഇന്നുരാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. ഹോട്ടലിൽ ചായകുടിക്കാൻ വന്നിരിക്കെ പോക്കറ്റിലിരുന്ന ഫോൺ പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. തീ ആളിപ്പടർന്നെങ്കലും ഫോൺ പെട്ടന്ന് പുറത്തെടുത്തതിനാൽ വലിയ പൊള്ളലേൽക്കാതെ ഏലിയാസ് രക്ഷപ്പെട്ടു. ഫോൺ പൂർണമായും കത്തിനശിച്ചു.
No comments
Post a Comment