കണ്ണൂരിൽ ടവേര വാഹനം നിയന്ത്രണം വിട്ടുമറിഞ്ഞ് 2 പേർ മരിച്ചു
Type Here to Get Search Results !

കണ്ണൂരിൽ ടവേര വാഹനം നിയന്ത്രണം വിട്ടുമറിഞ്ഞ് 2 പേർ മരിച്ചുകണ്ണൂർ: കൂത്തുപറമ്പ് മെരുവമ്പായിയിൽ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ടവേര വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞ് ആണ് അപകടം ഉണ്ടായത്. അപകടത്തില്‍ 7 പേർക്ക് പരിക്ക് പറ്റി.

ഉരുവച്ചാൽ കയനിയിലെ ഹരീന്ദ്രൻ (68) ഷാരോൺ (8) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം. കോഴിക്കോട് എയർപോർട്ടിൽ നിന്നും വരികയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവരെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad