Header Ads

  • Breaking News

    റേഷൻകടകളിൽ ഇനി റാഗിപ്പൊടി ; ആദ്യപടിയായി 10 ലക്ഷത്തോളം കാർഡുടമകൾക്ക് ജൂൺ മുതൽ വിതരണം





    തിരുവനന്തപുരം

    റേഷൻകടകൾ വഴി റാഗിപ്പൊടി വിതരണം ചെയ്യുന്നതിന്റെ സംസ്ഥാന ഉദ്ഘാടനം മന്ത്രി ജി ആർ അനിൽ നിർവഹിച്ചു. തെരഞ്ഞെടുക്കപ്പെട്ട 6228 റേഷൻകട വഴിയാണ്‌ റാഗി വിതരണം. ആദ്യപടിയായി സംസ്ഥാനത്ത് 35.5 ലക്ഷത്തോളം വരുന്ന മുൻഗണനാ കാർഡുടമകളിൽനിന്നും 10 ലക്ഷത്തോളം കാർഡുടമകൾക്ക് ജൂൺ മുതൽ റാഗിപ്പൊടി വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിച്ചതായി മന്ത്രി അറിയിച്ചു. 100 ദിന കർമപരിപാടിയുടെ ഭാഗമായി വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ഇതിന് മുമ്പ് ആരംഭിച്ച പദ്ധതികളുടെ പൂ‍ർത്തീകരണ പ്രഖ്യാപനവും ഇതോടൊപ്പം നിർവഹിച്ചു.

    അവശ്യവസ്തുക്കളുടെ വിലനിരീക്ഷണത്തിനും എല്ലാ ജില്ലകളിൽനിന്നും വിലകൾ ശേഖരിച്ച് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ സഹായത്തോടെ അപഗ്രഥിച്ച് സർക്കാരിന് കാര്യക്ഷമമായ വിപണി ഇടപെടൽ നടത്തുന്നതിനും അതുവഴി പൊതുവിപണിയിലെ വില നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന സെന്റർ ഫോർ പ്രൈസ് റിസർച്ച് കേരള-യുടെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ അധ്യക്ഷനായി.

    ചെറുധാന്യങ്ങളുടെ പ്രദർശനവും, കേരളത്തിന്റെ ഭക്ഷ്യഭദ്രതയിൽ ചെറുധാന്യങ്ങളുടെ പങ്ക് എന്ന സെമിനാറും സംഘടിപ്പിച്ചു. പ്രമുഖ മില്ലറ്റ് ഉൽപ്പന്നങ്ങളുടെ പ്രചാരകനായ പ്രശാന്ത് ജഗൻ മോഡറേറ്ററായി

    No comments

    Post Top Ad

    Post Bottom Ad