Header Ads

  • Breaking News

    കണ്ണൂരിലെ വ്യാപാരികളുടെ പൊടി പ്രശ്നം ഹൈക്കോടതി ഇടപെട്ടു ;കലക്ടറോട് റോഡ് നവീകരണം നിരീക്ഷിക്കാൻ ഉത്തരവിട്ടു .




    കണ്ണൂർ : മാസങ്ങളായി പൊടി ശ്വസിച്ച് വീർപ്പുമുട്ടുന്ന കണ്ണൂർ നഗരത്തിലെ വ്യാപാരികളുടെയും,പ്രദേശവാസികളുടെയും പ്രശ്നത്തിൽ ഹൈക്കോടതി ഇടപ്പെട്ടു .കണ്ണൂരിൽ നടക്കുന്ന റോഡ് നവീകരണം കളക്ടർ നിരീക്ഷിക്കുകയും ,മേൽനോട്ടം വഹിക്കുകയും വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു .ജില്ലാ മർച്ചന്റ് ചേമ്പർ പ്രസിഡന്റും,ജനറൽ സെക്രട്ടറിയും നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ് .


    നഗരത്തിൽ 24 റോഡുകളുടെ നവീകരണം നടക്കുന്നുണ്ടെന്നും ,റോഡ് പണിയിൽ കാലതാമസം വന്നിട്ടുണ്ടെന്നും കോർപറേഷന് വേണ്ടി ഹാജരായ അഡ്വക്കറ്റ് ധരിപ്പിച്ചു.

    കോർപറേഷൻ അറ്റകുറ്റപ്പണികൾ നടത്തുന്നതിൽ മനഃപൂർവം കാലതാമസം വരുത്തുന്നതാണെന്നും ,വ്യാപാരികൾ പൊടി ശ്വസിച്ച് പൊറുതിമുട്ടുകയാണെന്നും ,അറ്റകുറ്റപ്പപണികൾ അടിയന്തിരമായി തീർക്കാൻ ഹൈക്കോടതി ഇടപെടണമെന്നും ചേംബറിന്ന് വേണ്ടി ഹാജരായ അഡ്വക്കറ്റ് ധരിപ്പിച്ചു .

    ഏപ്രിൽ 25 നകം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ കോടതി കോർപറേഷന്ന് നിർദ്ദേശം നൽകി .25 ന് കോടതി കേസ് വീണ്ടും പരിഗണിക്കും ,അപ്പോൾ കളക്ടർ റിപ്പോർട്ട് സമർപ്പിക്കണം

    No comments

    Post Top Ad

    Post Bottom Ad