ട്രെയിനിലെ തീവെപ്പ്; ഒരാളുടെ നില ഗുരുതരമായി തുടരുന്നു
ട്രെയിനിലുണ്ടായ ആക്രമണത്തിൽ ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. കതിരൂർ സ്വദേശി അനിൽ കുമാറാണ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നത്. 36 ശതമാനത്തിലധികം പൊള്ളലേറ്റ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അനിൽ കുമാറിന്റെ മുഖത്താണ് പൊള്ളലേറ്റിരിക്കുന്നത്. മറ്റ് 7 പേരുടെ പരിക്ക് ഗുരുതരമല്ല.

No comments
Post a Comment