സ്കൂട്ടറോടിച്ച പതിനാലുകാരിയെ പോലീസ് പിടിച്ചു, അമ്മാവനെതിരെ കേസ്.
തളിപ്പറമ്പ്: സ്കൂട്ടർ ഓടിച്ചുവരികയായിരുന്ന പതിനാലുകാരിയെ വടക്കാഞ്ചേരി അയ്യൻകോവിലിൽ പോലീസ് പിടികൂടി.
ശനിയാഴ്ച വൈകിട്ടാണ് സംഭവം. പ്രായപൂർത്തിയാകാതെ വാഹനമോടിക്കുന്നവർക്കെതിരെ തളിപ്പറമ്പ് പോലീസ് അടുത്ത ദിവസങ്ങളിലായി രജിസ്റ്റർചെയ്ത ഒൻപതാമത്തെ കേസാണിത്. പെൺകുട്ടിയുടെ അമ്മാവനാണ് ആർ.സി. ഉടമ. ഇദ്ദേഹത്തിന്റെ പേരിലും പോലീസ് കേസെടുത്തിട്ടുണ്ട്.

No comments
Post a Comment