മസാലപൊടിയിൽ നിരോധിത കീടനാശിനി വസ്തുക്കൾ ഉപയോഗിച്ചതിന് കേസെടുക്കുവാൻ ഉത്തരവിട്ട് ഹൈക്കോടതി

കണ്ണൂർ: സംസ്ഥാനത്തെ വിപണിയിലുള്ള 20 മസാലപൊടി കമ്പനികൾക്കെതിരെ നിരോധിത കീടനാശിനി വസ്തുക്കൾ ഉപയോഗിച്ചതിന് ഹൈക്കോടതി നിർദ്ദേശപ്രകാരം കേസെടുത്തു.
മുളക് പൊടി , മല്ലിപ്പൊടി, എന്നിവയിൽ പതിനൊന്നു തരം കീടനാശിനികൾ ഉപയോഗിച്ചിരുന്നുവെന്നും . ജനകീയാരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന മസാല കമ്പനികൾക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും ആക്ടിവിസ്റ്റും ഭക്ഷ്യസാധനങ്ങളിലെ മായം ചേർക്കുന്നതിനെതിരെ നിയമ പോരാട്ടം നടത്തുന്ന ലിയാനാർഡ് ജോൺ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു ഹൈക്കോടതി അഭിഭാഷകൻ അഡ്വ. റൗഫ് നൽകിയ ഹരജിയിലാണ് അന്വേഷണം നടത്തി നടപടിയെടുക്കാൻ ഫുഡ് സേഫ്റ്റി കമ്മിഷണറോട് ഹൈക്കോടതി ഉത്തരവിട്ടത്.
No comments
Post a Comment