ജില്ലാ ആശുപത്രിയില്‍ താല്‍ക്കാലിക നിയമനം
കണ്ണൂര്‍: ജില്ലാ ആശുപത്രിയില്‍ ആര്‍ എസ് ബി വൈ/ കെ എ എസ് പി പദ്ധതിയുടെ കീഴില്‍ വിവിധ തസ്തികകളില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. തസ്തിക, യോഗ്യത എന്ന ക്രമത്തില്‍.
*സ്‌ക്രബ് നഴ്‌സ്- പ്ലസ്ടു സയന്‍സ്, ജി എന്‍ എം/ ബി എസ് സി നഴ്‌സിങ്, കാത്ത് ലാബില്‍ സ്‌ക്രബ് നഴ്‌സായി ജോലി ചെയ്ത പരിചയം.
*കാത്ത് ലാബ് ടെക്‌നീഷ്യന്‍- ബാച്ചിലര്‍ ഓഫ് കാര്‍ഡിയോ വാസ്‌കുലര്‍ ടെക്‌നോളജി/ ഡിപ്ലോമ ഇന്‍ കാര്‍ഡിയോ വാസ്‌കുലര്‍ ടെക്‌നോളജി.
*ഇസിജി ടെക്‌നീഷ്യന്‍- വി എച്ച് എസ് ഇ, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഇ സി ജി ആന്റ് ആഡിയോമെട്രിക് ടെക്‌നോളജി/ ഡിപ്ലോമ ഇന്‍ കാര്‍ഡിയോ വാസ്‌കുലര്‍ ടെക്‌നോളജി.
*എക്കോ/ ടിഎംടി ടെക്‌നീഷ്യന്‍- ബാച്ചിലര്‍ ഓഫ് കാര്‍ഡിയോ വാസ്‌കുലര്‍ ടെക്‌നോളജി/ ഡിപ്ലോമ ഇന്‍ കാര്‍ഡിയോ വാസ്‌കുലര്‍ ടെക്‌നോളജി
എല്ലാ തസ്തികകളിലേക്കും പി എസ് സി അംഗീകരിച്ച പ്രവൃത്തി പരിചയം അഭികാമ്യം. താല്‍പര്യമുള്ളവര്‍ ഏപ്രില്‍ 11 രാവിലെ 10 മണിക്ക് മുമ്പായി യോഗ്യത, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ജില്ലാ ആശുപത്രി സൂപ്രണ്ട് മുമ്പാകെ ഇന്റര്‍വ്യൂവിന് ഹാജരാകണം.

No comments
Post a Comment