Header Ads

  • Breaking News

    ഏപ്രിലിൽ ജന്മദിനം ഉള്ളവർക്ക് പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ച് വണ്ടർലാ ഹോളിഡേയ്സ്




    അവധിക്കാല ഓഫറുകൾ പ്രഖ്യാപിച്ച് പ്രമുഖ അമ്യൂസ്മെന്റ് പാർക്ക് ശൃംഖലയായ വണ്ടർലാ ഹോളിഡേയ്സ്. കൊച്ചി പാർക്കിന്റെ ഇരുപത്തിമൂന്നാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് പ്രത്യേക ഓഫറുകൾ ഒരുക്കിയിട്ടുള്ളത്. ഇത്തവണ ഏപ്രിൽ മാസത്തിൽ ജന്മദിനം ഉള്ളവർക്കാണ് കിടിലം ഓഫർ ലഭിക്കുക. ഏപ്രിൽ മാസത്തിൽ ജന്മദിനം ആഘോഷിക്കുന്ന സന്ദർശകർക്ക് അവരുടെ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ഒപ്പം വണ്ടർലാ കൊച്ചി സന്ദർശിക്കുമ്പോൾ ‘ബയ് വൺ ഗെറ്റ് വൺ’ ഓഫർ ലഭിക്കുന്നതാണ്.

    ഏപ്രിൽ 30 വരെയാണ് ‘ബയ് വൺ ഗെറ്റ് വൺ’ ഓഫർ ലഭിക്കുക. സന്ദർശകരെ ആകർഷിക്കാൻ ഇത്തവണ പുതിയ രണ്ട് വാട്ടർ റൈഡുകളും വണ്ടർലായിൽ ഉദ്ഘാടനത്തിന് സജ്ജമായിട്ടുണ്ട്. വാട്ടർ റൈഡുകളായ കോർനെറ്റോയും, ട്വിസ്റ്ററും ഏപ്രിൽ പത്തിന് ഉദ്ഘാടനം ചെയ്യുന്നതാണ്. ഇതിനോടൊപ്പം തന്നെ ഏപ്രിൽ ഏഴ് മുതൽ 31 വരെ വണ്ടർലാ പാർക്കിൽ സമ്മർല ഫിയസ്റ്റ ആഘോഷവും സംഘടിപ്പിക്കുന്നുണ്ട്.

    No comments

    Post Top Ad

    Post Bottom Ad