Header Ads

  • Breaking News

    മകനെ ജാമ്യത്തിലിറക്കാന്‍ സ്റ്റേഷനില്‍ എത്തിയ അമ്മയോട് മോശമായി പെരുമാറി, നിലത്ത് തള്ളിയിട്ടു; എസ് എച്ച്‌ ഒയെ സസ്പെന്‍ഡ് ചെയ്തു


     

    കണ്ണൂര്‍: പൊലീസ് കസ്റ്റഡിയിലുള്ള മകനെ ജാമ്യത്തിലിറക്കാന്‍ സ്റ്റേഷനിലെത്തിയ അമ്മയോട് എസ് എച്ച്‌ ഒ മോശമായി പെരുമാറിയതായി പരാതി.

    ധര്‍മ്മടം പൊലീസ് സ്റ്റേഷന്‍ എസ് എച്ച്‌ ഒ സ്‌മിതേഷിനെതിരെ അനില്‍കുമാര്‍ എന്നയാളാണ് പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്ന് സ്‌മിതേഷിനെ സസ്പെന്‍ഡ് ചെയ്തു. എസ്‌എച്ച്‌ഒ മദ്യലഹരിയിലായിരുന്നുവെന്ന് പ്രാഥമിക പരിശോധനയില്‍ ബോധ്യപ്പെട്ടതായി കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അജിത്ത് കുമാര്‍ പറ‍ഞ്ഞു. 

    ഒരു വാഹനത്തില്‍ തട്ടിയെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അനില്‍കുമാറിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ഇയാളെ ജാമ്യത്തിലിറക്കാന്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയതായിരുന്നു അമ്മ. അനില്‍കുമാറിന്റെ അമ്മയോട് സ്‌മിതേഷ് മോശമായി പെരുമാറുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.


    ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. അനില്‍ കുമാറിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെ അമ്മയും സഹോദരനും ജാമ്യത്തിലിറക്കാന്‍ എത്തി. മഫ്‌തിയിലായിരുന്ന സ്‌മിതേഷ് അമ്മയോട് മോശമായി പെരുമാറിയെന്നാണ് അനില്‍ കുമാര്‍ പരാതിയില്‍ പറയുന്നത്. അമ്മയെ നിലത്ത് തള്ളിയിട്ടെന്നും തലശേരി എ എസ് പിയ്ക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.സ്റ്റേഷനില്‍ നിന്ന് പുറത്തേയ്ക്ക് പോകാന്‍ സ്‌മിതേഷ് ആക്രോശിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. മറ്റ് പൊലീസുകാര്‍ ചേര്‍ന്ന് എസ് എച്ച്‌ ഒയെ ശാന്തനാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇതിനിടെ അമ്മ ഹൃദ്രോഗിയാണെന്ന് പറയുന്നതും കേള്‍ക്കാം.

    No comments

    Post Top Ad

    Post Bottom Ad