Header Ads

  • Breaking News

    വന്ദേ ഭാരത് ട്രെയിനിന്‍റെ ഫ്ലാഗ് ഓഫ്; ഔദ്യോഗിക അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് സംസ്ഥാന സർക്കാർ





    തിരുവനന്തപുരം: വന്ദേ ഭാരത് ട്രെയിനിൻ്റെ ഫ്ലാഗ് ഓഫിനെ കുറിച്ച് ഔദ്യോഗിക അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് സംസ്ഥാന സർക്കാർ. കേരളത്തിനുള്ള
    പ്രധാനമന്ത്രിയുടെ വിഷുക്കൈനീട്ടമാണ് വന്ദേ ഭാരത് എന്നാണ് ബിജെപിയുടെ പ്രതികരണം. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അതിവേഗ ട്രെയിൻ വഴിയുള്ള രാഷ്ട്രീയനേട്ടത്തിലാണ് ബിജെപിയുടെ കണ്ണ്. സ്വാഗതം ചെയ്യുമ്പോഴും ബിജെപിയുടെ രാഷ്ട്രീയ പ്രചാരണങ്ങളെ എതിർക്കുകയാണ് യുഡിഎഫും എൽഡിഎഫും.

    ഫ്ലാഗ് ഓഫിന് മുന്നേ വന്ദേഭാരത് കേരളത്തിൽ രാഷ്ട്രീയ ട്രാക്കിൽ അതിവേഗം ഓടിത്തുടങ്ങി. ട്രെയിൻ കേരളം തൊട്ട പാലക്കാട് മുതൽ ബിജെപി പ്രവർത്തകർ നൽകുന്ന സ്വീകരണം നൽകുന്നത് കൃത്യമായ രാഷ്ട്രീയ സന്ദേശമാണ്. ക്രൈസ്തവ സഭയെ ഒപ്പം നിർത്താനുള്ള നീക്കത്തിനൊപ്പം മോദിയും വന്ദേ ഭാരതും വഴിയുള്ള വികസന കാർഡിലൂം ഊന്നിയാകും ഇനി ബിജെപിയുടെ കേരള മിഷൻ. അതേസമയം, കേരളത്തിന് വന്ദേഭാരത് അനുവദിച്ചത് സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടില്ലെന്ന് മന്ത്രി വി അബ്ദുറഹ്മാൻ പ്രതികരിച്ചു. ഇതുവരെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും അറിയിപ്പ് ലഭിച്ചിച്ച ശേഷം പ്രതികരിക്കാമെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. എന്നാല്‍, കേരളത്തിനുള്ള വിഷുക്കൈനീട്ടമാണ് വന്ദേഭാരത് എന്നാണ് ബിജെപിയുടെ മറുപടി.


    No comments

    Post Top Ad

    Post Bottom Ad