ഹീറോസ് എഫ് സി കീഴൂർ സമൂഹ നോമ്പ് തുറയും റിലീഫ് പ്രവർത്തനവും ആദരിക്കൽ ചടങ്ങും നടത്തി
ഇരിട്ടി:കായിക രംഗത്തും
സന്നദ്ധ സേവന രംഗത്തും
പതിറ്റാണ്ടുകളുടെ പാരമ്പര്യം ഉള്ള
കൂട്ടയ്മായായ
ഹീറോസ് FC..
പ്രദേശത്തെ ജാതിമതഭേദമന്യേ ആയിരത്തോളം ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്..
ഇഫ്താറിന് മുന്നോടിയായി നടന്ന സാംസ്കാരിക സമ്മേളനത്തിൽ പ്രമുഖ വ്യക്തികൾ സംബന്ധിച്ചു.
പേരാവൂർ എംഎൽഎ ബഹു സണ്ണി ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു.ഹീറോസ് പ്രസിഡന്റ് കെ വി നൗഷാദ്അധ്യക്ഷത വഹിച്ചു.കീഴൂർ മഹല്ല് ഖത്തീബ് *ഉസ്താദ് അഫ്സൽ ഫൈസി* അവർകൾ ഉൽബോധന പ്രസംഗം നടത്തി.
ഇരിട്ടി ഹൈസ്കൂളിൽ 31 വർഷത്തെ സേവനത്തിനുശേഷം വിരമിച്ച
*ബഹു അബൂബക്കർ മാസ്റ്റർ* അവർകളെ യോഗത്തിൽ വച്ച് ആദരിച്ചു.അദ്ദേഹത്തിനുള്ള ഉപഹാരം എംഎൽഎ അവർകൾ നൽകി നിർവഹിച്ചു.
ഹീറോസ് സെക്രട്ടറി *ടി ഷൗക്കത്തലി* പൊന്നാടയും അണിയിച്ചു..
ഉസ്താദ് അൻവർ ഹൈദരി,
ബഹു.പി പി ഉസ്മാൻ
(വൈസ് ചെയർമാൻ
ഇരിട്ടി മുൻസിപ്പാലിറ്റി),വി പി റഷീദ്(കൗൺസിലർ),
രഘു പി(കൗൺസിലർ),
മുണ്ടേരി ഇബ്രാഹിം
എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.അബ്ദുൽ ഖാദർ പി കെ
സ്വാഗതവും
മുജീബ്റഹ്മാൻ പി പി
നന്ദിയും പ്രകാശിച്ചു..
ഇഫ്താറിലും ശേഷം നടന്ന അന്നദാന ചടങ്ങിൽ സമൂഹത്തിലെ നാനാതുറകളിൽ ഉള്ള നൂറുകണക്കിന് ആളുകൾ പങ്കെടുത്തു..



No comments
Post a Comment