Header Ads

  • Breaking News

    എന്റെ കേരളം മെഗാ എക്സിബിഷൻ ഇന്ന് സമാപിക്കും.




    കണ്ണൂർ: രണ്ടാം പിണറായി സർക്കാറിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി കണ്ണൂരിൽ സംഘടിപ്പിച്ച 'എന്റെ കേരളം' മെഗാ എക്സിബിഷൻ ഇന്ന് സമാപിക്കും. കണ്ണൂർ പോലീസ് മൈതാനിയിൽ ഏപ്രിൽ 11ന് ആരംഭിച്ച എക്‌സിബിഷനും കലാ സാസ്‌കാരിക പരിപാടികളും കാണാൻ ഒഴുകിയെത്തിയത് ജനലക്ഷങ്ങളായിരുന്നു. 

    വിവിധ വകുപ്പുകളുടെ ഇരുനൂറോളം പ്രദർശന- വിപണന -സേവന സ്റ്റാളുകളാണ് മേളയിൽ സജ്ജീകരിച്ചത്. പൊതുജനങ്ങൾക്ക് സർക്കാർ ഓഫീസുകളിൽ മാത്രം ലഭിച്ചിരുന്ന സേവനങ്ങൾ എക്‌സിബിഷൻ സ്റ്റാളുകളിൽ ലഭിച്ചു. കരിയർ ഗൈഡൻസ്, കരിയർ കൗൺസലിംഗ് ക്ലാസുകൾ, ജോബ് ഫെയർ, ഡിജിറ്റൽ ബാങ്കിംഗ് ബോധവൽക്കരണ ക്ലാസ് തുടങ്ങിയ ക്ലാസുകൾ എക്‌സിബിഷന്റെ ഭാഗമായി നടന്നു. 

    സമാപന സമ്മേളനം നിയമസഭാ സ്പീക്കർ അഡ്വ. എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യും. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ അധ്യക്ഷനാവും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ എന്നിവർ സംബന്ധിക്കും. തുടർന്ന് ദി ഇന്ത്യൻ ഫ്യൂഷൻ ബാൻഡിന്റെ കെഎൽ 14 വടക്കൻ ടോക്‌സ് സംഗീത പരിപാടി, ആശ വർക്കർമാരുടെ നാടൻപാട്ട്, സംഘനൃത്തം എന്നിവ അരങ്ങേറും

    No comments

    Post Top Ad

    Post Bottom Ad