Header Ads

  • Breaking News

    കണ്ണൂരിൽ നിന്നും ഫേസ്ബുക്ക് പ്രണയത്തില്‍ കുഞ്ഞുമായി വീടുവിട്ട യുവതിയെ കണ്ടെത്തി; വീണ്ടും കോടതിയില്‍ നിന്ന് കാമുകനൊപ്പം പോയി




    ഫേസ്ബുകിലൂടെ പരിചയപ്പെട്ടതിന് ശേഷം പ്രണയത്തിലായ യുവാവിനൊപ്പം നാടുവിട്ട യുവതിയെയും അഞ്ചു വയസുള്ള കുട്ടിയെയും മയ്യില്‍ പൊലീസ് മലപ്പുറം നിലമ്പൂരിൽ വെച്ച്‌ കണ്ടെത്തി. പൊലീസ് കോടതിയില്‍ ഹാജരാക്കിയ യുവതി കാമുകന്‍ മലപ്പുറം സ്വദേശി അജി എസ് നായരുടെ (27) കൂടെ സ്വന്തം ഇഷ്ടാനുസരണം പോയി. മയ്യില്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഭര്‍തൃ ഗൃഹത്തില്‍ നിന്നാണ് 24 കാരി മകനുമായി ഇക്കഴിഞ്ഞ ഏപ്രില്‍ 11 ന് യുവാവിനോടൊപ്പം വീടുവിട്ടത്. കടയില്‍ നിന്നും സാധനം വാങ്ങണം എന്ന വ്യാജേന വീട്ടില്‍ നിന്നും പുറത്തേക്ക് പോയ യുവതി തിരിച്ച്‌ വന്നില്ലെന്ന് കാണിച്ച്‌ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസെടുത്ത പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് കമിതാക്കളെ കണ്ടെത്തി കോടതിയില്‍ ഹാജരാക്കിയത്. എന്നാല്‍ കോടതിയില്‍ കാമുകനൊപ്പം കുഞ്ഞുമായി ജീവിക്കാനാണ് താല്‍പര്യമെന്നറിയിച്ച യുവതിയെ കോടതി സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ അനുവദിക്കുകയായിരുന്നു

    No comments

    Post Top Ad

    Post Bottom Ad