Header Ads

  • Breaking News

    കാണാതായ ഭാര്യയ്‌ക്കൊപ്പം മാള പൊലീസ് സ്റ്റേഷനിൽ ആൺസുഹൃത്ത് എത്തി, കത്രിക വച്ച് തലക്ക് കുത്തി ഭര്‍ത്താവ്





    മാള: കാണാതായ ഭാര്യയ്‌ക്കൊപ്പം പൊലീസ് സ്റ്റേഷനിലെത്തിയ ആൺ സുഹൃത്തിനെ ഭർത്താവ് കത്രിക കൊണ്ട് തലയ്‌ക്ക് കുത്തി. മലപ്പുറം സ്വദേശി മുല്ലയ്ക്കൽ അഭിലാഷാണ് കാര്യാട്ടുകര സ്വദേശി സജീഷിനെ കുത്തിയത്. മാള പൊലീസ് സ്റ്റേഷനിൽ വെച്ചാണ് സംഭവം. ഭാര്യയെ കാണാനില്ലെന്ന് കഴിഞ്ഞ 31-നാണ് അഭിലാഷ് മാള പൊലീസിൽ പരാതി നൽകിയത്.

    തുടർന്ന് പൊലീസ് ചിത്തിരയെ സ്റ്റേഷനിലേക്ക് ഇന്ന് വിളിച്ചുവരുത്തി. ഉച്ചക്ക് ഇവർക്കൊപ്പം സുഹൃത്ത് സജീഷും എത്തിയിരുന്നു. സജീഷിനോട് തന്റെ മക്കളുടെ അമ്മയെ വിട്ടുതരാൻ അഭിലാഷ് ആവശ്യപ്പെട്ടു. തുടർന്ന് വാക്കേറ്റമുണ്ടായി. കൈയിൽ കരുതിയിരുന്ന കത്രിക ഉപയോഗിച്ച് അഭിലാഷ് സജീഷിന്റെ തലയ്‌ക്ക് കുത്തി. പോലീസ് സ്റ്റേഷന്റെ സന്ദർശക മുറിയിൽ വെച്ചായിരുന്നു സംഭവം.

    ഈ സമയത്ത് പോലീസുകാരും സമീപത്ത് ഉണ്ടായിരുന്നു. സജീഷിനെ പോലീസുകാരാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി വൃത്തങ്ങളറിയിച്ചത്. മാള ബസ് സ്റ്റാൻഡിന് സമീപത്തെ കടയിൽ നിന്നാണ് അഭിലാഷ് കത്രിക വാങ്ങിയത്. കത്രികയിൽ വിഷം പുരട്ടിയിരുന്നോ എന്ന് സംശയമുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി


    No comments

    Post Top Ad

    Post Bottom Ad