പെട്രോൾ പമ്പ് സമരം തുടരും ; ചർച്ച പരാജയപ്പെട്ടു
കണ്ണൂർ :- കണ്ണൂർ ജില്ലയിലെ പെട്രോൾ പമ്പ് തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക് തുടരും. റീജിയണൽ ജോ.ലേബർ കമ്മീഷണർ വിപിൻ ലാലിന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയാണ് പരാജയപ്പെട്ടത്. ബോണസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംയുക്ത സമരസമിതി ഇന്ന് രാവിലെ മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചത്. ഇനി ചർച്ച കളക്ടറുടെ സാന്നിധ്യത്തിൽ.

No comments
Post a Comment