Header Ads

  • Breaking News

    മാലിന്യ എൻഫോഴ്സ്‌മെന്റ് സ്ക്വാഡ് കണ്ണൂർ ജില്ലയിൽ നിന്ന് ഒരുലക്ഷം നിരോധിത പേപ്പർ കപ്പുകൾ പിടികൂടി


    കണ്ണൂർ: ജില്ലാ മാലിന്യ എൻഫോഴ്സ്‌മെന്റ് സ്ക്വാഡ് കൂത്തുപറമ്പിൽനിന്ന് പിടിച്ചത് ഒരുലക്ഷത്തിലധികം നിരോധിത പേപ്പർ കപ്പുകൾ. ഒരാഴ്ചയ്ക്കിടെ രണ്ടാംതവണ നടത്തിയ റെയ്ഡിലാണ് പേപ്പർ കപ്പുകൾ പിടിച്ചത്.

    പേപ്പർ വാഴയില, ഗാർബേജ് ബാഗുകൾ, പേപ്പർ പ്ലേറ്റുകൾ തുടങ്ങിയ മറ്റ് വസ്തുക്കളും പിടിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം നിരോധിത വസ്തുക്കൾ വില്പനനടത്തിയതിന് പതിനായിരംരൂപ പിഴചുമത്തപ്പെട്ട റോയൽ സിൻഡിക്കേറ്റ് എന്ന സ്ഥാപനത്തിന്റെ ഗോഡൗണിൽനിന്നാണ് ഇവ കണ്ടെടുത്തത്.

    നിയമലംഘനങ്ങൾ കണ്ടെത്തിയ മെട്രോ ഹോം ഗാലറി, കൊച്ചിൻ സ്റ്റേഷനറി എന്നീ സ്ഥാപനങ്ങൾക്കും പിഴചുമത്തി. മെട്രോ ഫസ്റ്റ് എന്ന സ്ഥാപനത്തിന് നോട്ടീസ് നൽകാനും തൊക്കിലങ്ങാടിയിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് മാലിന്യം കൂട്ടിയിട്ടത് അന്വേഷിച്ച് കുറ്റക്കാർക്ക് നോട്ടീസ് നൽകാനും നിർദേശിച്ചിട്ടുണ്ട്.

    പുതിയതെരു ഷോപ്രിക്സ് മാർട്ടിലെ ബേക്ക് സ്റ്റോറി, ജ്യൂസ് കോർണർ, മാർക്കറ്റ് റോഡിലെ എസ്.ആർ. വെജിറ്റബിൾസ്, പുതിയതെരു ടൗണിലെ മാഗ്‌നെറ്റ് ഹോട്ടൽ, ദേശീയപാതയോരത്തെ ആച്ചി ഫാസ്റ്റ് ഫുഡ് എന്നിവിടങ്ങളിൽനിന്നും നിരോധിച്ച ഡിസ്പോസിബിൾ കപ്പ്, ഡിസ്പോസിബിൾ പ്ലേറ്റ്, പ്ലാസ്റ്റിക് ക്യാരി ബാഗ് എന്നിവ പിടിച്ചു.

    ജ്യൂസ് കോർണർ, ആച്ചി ഫാസ്റ്റ് ഫുഡ്, എസ്.ആർ. വെജിറ്റബിൾസ്, മാഗ്‌നെറ്റ് ഹോട്ടൽ എന്നിവയ്ക്ക് 10,000 രൂപ വീതം പിഴചുമത്താനും നടപടിസ്വീകരിക്കുന്നതിനും നിർദേശം നൽകി.

    No comments

    Post Top Ad

    Post Bottom Ad